ചെറുവത്തൂർ∙ ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനി അധികൃതരുടെയും കണക്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ഗുഹ പോലുള്ള വഴിയും അടിപ്പാത. വാഹനങ്ങൾ സൗകര്യപ്രദമായ രീതിയിൽ കടന്നുപോകുന്ന തരത്തിലുള്ള അടിപ്പാതയ്ക്ക് വേണ്ടി ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമായി തുടരുന്ന വേളയിലാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കരാർകമ്പനി ഇറക്കിയ പത്രക്കുറിപ്പിൽ ചെറുവത്തൂരിലെ റെയിൽവെ സ്റ്റേഷൻ റോഡിൽ ആളുകൾക്ക് ദേശീയപാത മുറിച്ച് കടക്കാൻ ഉണ്ടാക്കിയ ഗുഹ പോലുള്ള വഴിയും അടിപ്പാതയുടെ കണക്കിൽ ഉൾപ്പെടുത്തിയത്.
നൂറുകണക്കിന് ആളുകളും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന ചെറുവത്തൂർ ടൗണിനെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്ഥലത്താണ് സൗകര്യപ്രദമായ അടിപ്പാത നൽകാതെ ചെറിയ വഴി ഉണ്ടാക്കി അടിപ്പാതയുടെ കണക്കിൽപ്പെടുത്തിയത്. ഇത് ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.
സൗകര്യപ്രദമായ രീതിയിലുള്ള വലിയ അടിപ്പാത ഉണ്ടാക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന കർമസമിതി നേതാക്കൾ പറഞ്ഞു. അതേസമയം മാസങ്ങൾ പിന്നിട്ട
സമരത്തിന് ശക്തമായ ജനപിന്തുണയാണ് ലഭിക്കുന്നത്.
നിരാഹാര സത്യഗ്രഹമാണ് ഇപ്പോൾ നടക്കുന്നത്. ഓരോ ദിവസവും സ്ത്രീകൾ അടക്കമുള്ള 5 സമര പോരാളികൾ നിരാഹാരം അനുഷ്ഠിക്കുകയാണ്.
അതിനിടെ ദേശീയ– സംസ്ഥാനതലത്തിൽ ത്രോ ഇനങ്ങളിൽ മെഡൽ സമ്മാനിച്ച ചെറുവത്തൂർ മയിച്ചയിലെ കെ.സി ത്രോസ് അക്കാദമിയിലെ താരങ്ങൾ ജഴ്സി അണിഞ്ഞ് സമരത്തിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയത് സമരഭടന്മാർക്ക് ആവേശം പകർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

