ഭീമനടി ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ അലക്ഷ്യമായി മാലിന്യം കൂട്ടിയിടുന്നതു യാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തെരുവുനായ്ക്കൾ ചികഞ്ഞ് നിരത്തിയിടുന്നതിനാൽ ദുർഗന്ധം സഹിച്ചുവേണം ആളുകൾക്ക് ബസ് കാത്തിരിക്കാൻ.
കുടിവെള്ള സംവിധാനം ഒരുക്കിയതിനോടു ചേർന്നാണ് മാലിന്യക്കൂമ്പാരം.
ഗ്രാമീണ ന്യായാലയം, പട്ടികജാതി വികസന ഓഫിസ്, പഞ്ചായത്ത് ഓഫിസ്, ഗവ.ആയുർവേദ ആശുപത്രി, ഗവ.വനിതാ ഐടിഐ എന്നിവിടങ്ങളിൽ എത്തേണ്ട യാത്രക്കാർ നിത്യേന എത്തുന്ന ബസ് സ്റ്റാൻഡാണിത്.
പഞ്ചായത്ത് അധികൃതരുടെ മൂക്കിനു താഴെയായിട്ടും ഉചിതമായ നടപടി സ്വീകരിക്കാറില്ലെന്നാണു യാത്രക്കാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

