കാസർകോട് ∙ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ കടന്നുകയറി ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസറെയും രോഗിയെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആശുപത്രി സ്റ്റാഫ് കൗൺസിൽ, കെജിഎംഒഎ എന്നിവ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് ധർണ നടത്തി. പൊലീസ് വിട്ടയച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്ന് മുന്നറിയിപ്പും നൽകി.
ഐഎംഎ കാസർകോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.രേഖ റൈ ധർണ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ.അരുൺ റാം അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഇൻ ചാർജ് ഡോ.സുനിൽ ചന്ദ്രൻ, കെജിഎംഒഎ പ്രസിഡന്റ് ഡോ. ഷമീമ തൻവീർ, കെജിഎംഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ.എ.ജമാൽ അഹ്മദ്, ഡോ.സി.എച്ച്.ജനാർദന നായിക്, നഴ്സിങ് സൂപ്രണ്ട് എ.
ലത, എൻജിഒ യൂണിയൻ പ്രതിനിധി വിനീത് ചാത്തനൂർ, എൻജിഒ അസോസിയേഷൻ പ്രതിനിധി ബി. നാരായണ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി.
സതീശൻ, കെജിഎംഒഎ യൂണിറ്റ് കൺവീനർ ഡോ.അഭിജിത്ത് ദാസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

