കാസർകോട് ∙ നഗരത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയായും മനോഹരമായും നിലനിർത്തുന്നതിനുമായി ‘പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ’ എന്ന മുദ്രാവാക്യമുയർത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിൽ നഗരസഭയിൽ വോക്കത്തൺ നടത്തി. നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം ഫ്ലാഗ് ഓഫ് ചെയ്തു.
സ്ഥിര സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു.
സ്ഥിര സമിതി അധ്യക്ഷൻ സഹീർ ആസിഫ്, കെഎസ്ഡബ്ല്യുഎംപി ജില്ലാ ഡപ്യൂട്ടി കോഓർഡിനേറ്റർ മിഥുൻ കൃഷ്ണൻ, ജില്ലാ സോഷ്യൽ എക്സ്പെർട് ഡോ.കെ.വി.സൂരജ്, മോണിറ്ററിങ് എക്സ്പെർട് സി.എം.ബൈജു, പാക്കേജ്-ഡി ടീം ലീഡർ മഹേഷ് റെഡ്ഡി കൊഡൂരു, കമ്യൂണിക്കേഷൻ കൺസൽറ്റന്റ് ടി.എസ്.പറശ്ശിൻ രാജ്, ക്ലീൻ സിറ്റി മാനേജർ എ.വി.മധുസൂദനൻ, എസ്ഡബ്ല്യുഎം എൻജിനീയർ കെ.പി.നീതുറാം എന്നിവർ പ്രസംഗിച്ചു.കാസർകോട് ഗവ. കോളജിലെ എൻഎസ്എസ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
കാസർകോട് ജിഎച്ച്എസ്എസ്, തളങ്കര ജിവിഎച്ച്എസ്എസ് എസ്പിസി അംഗങ്ങൾ ജനപ്രതിനിധികൾ, ഹരിത കർമസേന, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]