തൃക്കരിപ്പൂർ ∙ നൂറ്റെട്ടഴി കടന്നെത്തിയ ദേവതമാർക്ക് ഇളനീർ അഭിഷേകം നടത്തി മാവിലാക്കടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പൊലിമയാർന്ന ‘ഇളനീർ പൊളിക്കൽ’ ചടങ്ങ്. കാടങ്കോട് നെല്ലിക്കാൽ (പുന്നക്കാൽ) ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികരാണ് ഇളനീർ പൊളിക്കൽ ചടങ്ങ് നടത്തിയത്. കർക്കടക മാസത്തിൽ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെയും ചിങ്ങത്തിൽ കാടങ്കോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രത്തിലെയും ആചാരസ്ഥാനികർ ഒരിയരക്കാവിലെത്തി നടത്തുന്നതാണ് ആവേശം പകരുന്ന ഇളനീർ പൊളിക്കൽ ചടങ്ങ്.
ആര്യനാട്ടിൽ നിന്നു മരക്കലമേറി വന്ന പൂമാല ദേവിക്കും പരിവാരങ്ങൾക്കും ഒരിയരക്കാവിൽ ഇളനീർ നൽകി സ്വീകരിച്ചുവെന്നാണ് പുരാവൃത്തം. മരക്കലമേറി വരാൻ കഴിയാതിരുന്ന ദേവതകൾക്ക് ഇളനീർ അഭിഷേകം നടത്തി പൂമാല ദേവിയും പൂമാരുതനും സംപ്രീതരാക്കുന്ന ചടങ്ങാണ് ഇളനീർ പൊളിക്കൽ. വിവിധ സ്ഥാനികരുടെയും ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ആചാരസ്ഥാനികരുടെയും ഭാരവാഹികളുടെയും വാല്യക്കാരുടെയും സാന്നിധ്യത്തിലാണ് ഇളനീർ പൊളിക്കൽ ചടങ്ങ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]