മേൽപറമ്പ് ∙ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഇന്നലെ പകൽ 11.30യോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളായ നന്ദനയുടെ വിവാഹം ഏപ്രിൽ 26ന് ആയിരുന്നു. പ്രണയവിവാഹമായിരുന്നു.
ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു.
സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് പൊലീസ് കേസെടുത്തു.
ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]