കാസർകോട് ∙ ദേശീയപാത കുറുകെ കടക്കുന്നതിനിടെ ലോറിയെ മറികടന്നെത്തിയ കാറിടിച്ചു വീട്ടമ്മ മരിച്ചു.അടുക്കത്തുബയൽ കോട്ടവളപ്പിലെ നസിയയാണു (51) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ അടുക്കത്തുബയലിലാണ് അപകടം.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസർകോട്ടെ ചുമട്ടുതൊഴിലാളി എ.എ.യുസഫിന്റെ ഭാര്യയാണ്.
മക്കൾ: നൗസീഫ്, വഹാബ്, നൗഫൽ, റിഷാന, മുഹ്സീന, സഫീന. മരുമക്കൾ: ഷഫീഖ്, ഷെരീഫ്, ഷബീർ.
സഹോദരങ്ങൾ: അബ്ദുല്ല, ഹസൈനാർ, സൈനുദ്ദീൻ, ഹുസൈൻ, അഹമ്മദ്, ഹുസൈനാർ, അബ്ദുൽസലാം, ആസിയ, മിസ്രിയ, ഹാജറ. കാസർകോട് പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]