അധ്യാപക ഒഴിവ്
പള്ളിക്കര ∙ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 10നു രാവിലെ 10.30ന്.
ട്രേഡുകളിൽ ഒഴിവ്
വിദ്യാനഗർ ∙ കാസർകോട് ഗവ. ഐടിഐയിൽ മെക്കാനിക് ഡീസൽ, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് (ഇംഗ്ലിഷ്) എന്നീ ട്രേഡുകളിലെ നിലവിലുള്ള ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം (പൊതു വിഭാഗം) നാളെ രാവിലെ 10ന് നടക്കും.
04994256440
സുള്ള്യ ദസറ 29 മുതൽ
സുള്ള്യ ∙ ശാരദാംബ ദസറ സേവാ ട്രസ്റ്റ്, സാർവജനിക ശാരദാംബ സേവാ സമിതി, ദസറ ഉത്സവ സമിതി, ശാരദാംബ ഉത്സവ സമിതി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന 54 ാം വർഷത്തെ ശാരദാംബ ഉത്സവം സുള്ള്യ ദസറ 29 മുതൽ ഒക്ടോബർ 7 വരെ സുള്ള്യ ചെന്നകേശവ ക്ഷേത്രത്തിനു സമീപത്തെ ശാരദാംബ വേദിയിൽ നടക്കും. 29നു രാവിലെ ശാരദ ദേവിയുടെ വിഗ്രഹ പ്രതിഷ്ഠാ ഘോഷയാത്ര, വിഗ്രഹ പ്രതിഷ്ഠ എന്നിവ നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടക്കുന്ന ദസറ ഉത്സവത്തിന്റെ ഭാഗമായി 1നു ആയുധപൂജ, 2നു വിദ്യാരംഭം, 4നു ചണ്ഡിക യാഗം എന്നിവ നടക്കും.
7നു വർണാഭമായ ഘോഷയാത്രയോടെ ദസറ സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]