
കാസർകോട് ∙ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കാസർകോട് ജനറൽ ആശുപത്രിയിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എംജി റോഡ് എൽഐസി ഓഫിസിനു മുന്നിൽ മാർച്ച് തടഞ്ഞ പൊലീസുമായി പ്രവർത്തകർ ബലപ്രയോഗം നടത്തുന്നതിനിടെയാണു ജലപീരങ്കി പ്രയോഗിച്ചത്.
ഇതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രി കോംപൗണ്ടിൽ കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പിടികൂടി.
ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും റോഡിൽ വീണു. ഇതിനിടെ ബിജെപി മധുർ പഞ്ചായത്ത് വെസ്റ്റ് ഏരിയ പ്രസിഡന്റ് എ.മാധവയ്ക്കു കാലിനു പരുക്കേറ്റു.
ബിജെപി നേതാവ് വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറിമാരായ പി.ആർ.സുനിൽ, എൻ.ബാബുരാജ്, മനുലാൽ മേലോത്ത്, നേതാക്കളായ കെ.സവിത, കെ.സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവർ പ്രസംഗിച്ചു. പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചായിരുന്നു പ്രകടനം തുടങ്ങിയത്.
85 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
കാസർകോട് ∙ ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ഉൾപ്പെടെ 85 ബിജെപി പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
സംഘംചേർന്നു റോഡ് ഉപരോധിച്ചു പൊതുഗതാഗതവും പൊതുജനസഞ്ചാരവും തടസ്സപ്പെടുത്തിയതിനാണു കേസ്. പി.ആർ.സുനിൽ, ലോകേഷ് നോഡ, ഗുരുപ്രസാദ്, സജീവൻ, മനുലാൽ മേലത്ത്, സാഗർ ചാത്തമത്ത്, ശ്രീധരൻ, പ്രദീപ് കൂട്ടക്കനി, പ്രമീള മജൽ, രമേശൻ, പ്രസാദ്, രവീന്ദ്രൻ, സതീശ്ചന്ദ്ര ഭണ്ഡാരി എന്നിവർക്കെതിരെ ഉൾപ്പെടെ കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]