നീലേശ്വരം ∙ മാർക്കറ്റ് ജംക്ഷനിലെ ദേശീയപാത അടിപ്പാതയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം അൽപം ഉയരം കൂട്ടി നിർമിച്ച ഈ പെഡസ്ട്രിയൻ അണ്ടർപാസ് ഇതുവരെ ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുപോലുമില്ല.
ഈ ഭാഗത്ത് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പരാതികൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം മഴക്കാലത്ത് നെടുങ്കണ്ടയിൽ മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നിരുന്നു.
എന്നിട്ടും യാതൊരു മാറ്റവും കൂടാതെ ഈ ഭാഗത്തെ നിർമാണം തുടരുകയായയിരുന്നു. മണ്ണിട്ടുയർത്തിയുള്ള നിർമാണത്തിനിടെ ഈയിടെ പുഴയോട് ചേർന്നുള്ള ചതുപ്പിൽ നിർമാണക്കമ്പനിയുടെ മണ്ണുമാന്തി യന്ത്രവും താഴ്ന്നിരുന്നു.
ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിനു മുൻപ് തന്നെ അടിപ്പാതയിൽ വിള്ളൽ വീണത് വലിയ ആശങ്കയോടെയാണു നാട്ടുകാർ കാണുന്നത്.
പുഴയോട് ചേർന്നുള്ള പ്രദേശമായ മാർക്കറ്റ് ജംക്ഷനിൽ അശാസ്ത്രീയമായി മണ്ണിട്ടുയർത്തിയുള്ള നിർമാണത്തിനെതിരെ നഗരസഭ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയും ജനകീയ സമരസമിതിയും സമരം നടത്തി വരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

