ചെറുവത്തൂർ ∙ ‘ജീവിതത്തിന്റെ അന്നദാതാവാണ് ഈ മരം. ഇതിന്റെ ഇല ഉപയോഗിച്ചാണ് നാളിതു വരെയും ബീഡി ഉണ്ടാക്കിയത്.
മരം ജീവനാണ്.’കാരിയിലെ ദിനേശ് ബീഡി തൊഴിൽശാലയിലെ തൊഴിലാളികളുടെ വാക്കുകളാണിത്. ഇവിടെ ഒരു മരം താരമാവുകയാണ്.
ബീഡി ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഇല കായ്ക്കുന്ന തെണ്ട് മരമാണിത്. വർഷങ്ങൾക്കു മുൻപ് ഒഡീഷയിൽനിന്ന് കൊണ്ടുവന്ന വിത്തു നട്ടുവളർത്തി ഉണ്ടാക്കിയ മരമാണിത്.
ഓരോ ദിവസവും ഇല്ലാതാവുന്ന ദിനേശ് ബീഡി മേഖലയുടെ പ്രതാപകാലത്തിന്റെ കഥ പറയാനുണ്ട് മരത്തിന്റെ ചരിത്രത്തിന്.
ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ബീഡിയുടെ ഇല കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഛത്തീസ്ഗഡിൽ ഇതിന് ഹരിതസ്വർണം എന്ന വിളിപ്പേരുമുണ്ട്.
ദിനേശ് ബീഡിയുടെ പ്രതാപകാലത്ത് ഈ മരത്തിന്റ വിത്ത് ദിനേശ് ആസ്ഥാനത്ത് കൊണ്ടുവന്നപ്പോഴാണ് കാരിയിലെ തൊഴിലാളികൾക്ക് ലഭിച്ചത്. ഇന്ന് കേരളത്തിൽ കണ്ണൂരിലെ ദിനേശ് ബീഡി ആസ്ഥാനത്തും കാരിയിലെ തൊഴിൽശാലയുടെ മുന്നിലും മാത്രമാണ് മരമുള്ളത്.
ആദ്യകാലത്ത് ഇതിന്റെ ഇല ഉപയോഗിച്ച് ബീഡി ഉണ്ടാക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നാണ് പറയുന്നത്.
കാരണം മരത്തിൽനിന്ന് ശേഖരിക്കുന്ന ഇല വിവിധ ഘട്ടങ്ങൾ കഴിഞ്ഞാണ് ബീഡി ഉണ്ടാക്കാനായി എത്തുന്നത്. ഇതിനെക്കുറിച്ച് തൊഴിലാളികൾക്ക് കൂടുതൽ അറിവില്ലാത്തതാണ് ബീഡി ഉണ്ടാക്കാൻ കഴിയാതെ പോയതിനു കാരണം.
എന്നാൽ തങ്ങളുടെ ജീവിതത്തിന് നിറംപകർന്ന മരത്തെ അമൂല്യമായാണ് തൊഴിലാളികൾ കാണുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

