നീലേശ്വരം∙ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസമായ 9ന് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഇതനുസരിച്ച് യുഡിഎഫ് പ്രകടനം 3.30ന് കോൺവന്റ് ജംക്ഷനിൽ നിന്ന് ആരംഭിച്ച് തെരു റോഡ്, ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി നിലവിലുള്ള ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. എൽഡിഎഫ് പ്രകടനം 4.30ന് കോൺവന്റ് ജംക്ഷനിൽ നിന്ന് ആരംഭിച്ച് തെരു റോഡ്, ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി പഴയ നഗരസഭ ഓഫിസിന് സമീപം സമാപിക്കും.
എൻഡിഎ പ്രകടനം തളിയിൽ അമ്പലം പരിസരത്തുനിന്ന് ആരംഭിച്ച് കോൺവന്റ് ജംക്ഷനിൽ സമാപിക്കും. എസ്ഡിപിഐ പ്രകടനം തൈക്കടപ്പുറം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് സ്റ്റോർ ജംക്ഷനിൽ അവസാനിപ്പിക്കും.
നീലേശ്വരം നഗരസഭാ പരിധിയിൽ മറ്റ് പ്രാദേശിക കലാശക്കൊട്ട് പരിപാടികൾ നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
കിനാനൂർ-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിൽ വാർഡ് തലങ്ങൾ കേന്ദ്രീകരിച്ച് കലാശക്കൊട്ട് നടത്താനാണ് തീരുമാനം. സമയക്രമം സംബന്ധിച്ച് പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനും ബൈക്ക് റാലി, മറ്റ് വാഹന റാലികൾ എന്നിവ നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ ജി.ജിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻസ്പെക്ടർ നിബിൻ ജോയ്, സബ് ഇൻസ്പെക്ടർ കെ.വി.രതീശൻ, സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ എം.മഹേന്ദ്രൻ, സ്റ്റേഷൻ പിആർഒ കെ.വി.പ്രകാശൻ, ടി.വി.സജിത്ത്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

