കാസർകോട് ∙ ഹൈക്കോടതി ചീഫ് ജസ്റ്റിസും എംപിയും എംഎൽഎയും ഉൾപ്പെടെ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവർ അധ്യക്ഷ പദം വഹിച്ച പഞ്ചായത്തും നഗരസഭയുമാണ് കാസർകോട്.മുസ്ലിംലീഗ് ഭരണത്തിലുള്ള നഗരസഭയിൽ രണ്ടു തവണ മുസ്ലിംലീഗ് സഹായത്തോടെ തന്നെ സിപിഎം നേതാവ് മുൻ എംപി എം.രാമണ്ണറൈ, സിപിഎം അംഗം എസ്.ജെ.പ്രസാദ് എന്നിവർ നഗരസഭ അധ്യക്ഷരായ ചരിത്രവുമുണ്ട്. കാസർകോട് പഞ്ചായത്തിന്റെ അവസാന പ്രസിഡന്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർന്ന കമ്യൂണിസ്റ്റ് നേതാവ് യു.എൽ.ഭട്ടും വൈസ് പ്രസിഡന്റ് എംഎൽഎയായി കേരള നിയമസഭയിലെത്തിയ മുസ്ലിംലീഗ് നേതാവ് ടി.എ.ഇബ്രാഹിമും ആയിരുന്നു.
രാജ്യസഭാംഗം ആയിരുന്ന ഹമീദലി ഷംനാട്, കെ.എസ്.സുലൈമാൻ ഹാജി, ടി.എ.ഇബ്രാഹിമിന്റെ മകൻ ടി.ഇ.അബ്ദുല്ല തുടങ്ങിയവരും നഗരസഭ സാരഥ്യം വഹിച്ചു.
രണ്ടു തവണ മുസ്ലിംലീഗ് അംഗം ബീഫാത്തിമ ഇബ്രാഹിം സാരഥ്യം വഹിച്ച നഗരസഭ ഇത് മൂന്നാം തവണയാണ് വനിതാ സാരഥ്യം വഹിക്കാനുള്ള സംവരണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38 വാർഡ് ആയിരുന്നു നഗരസഭയിൽ. ഇത്തവണ പല വാർഡുകളിലെയും അതിർത്തി പുനർനിർണയിച്ച് ഒരു വാർഡ് പേര് ഒഴിവാകുകയും 2 വാർഡുകൾ രൂപം കൊള്ളുകയും ചെയ്തു.
ഇതിൽ 20 വാർഡുകൾ വനിതാ സംവരണവും 18 വാർഡുകൾ ജനറൽ, ഒരു വാർഡ് പട്ടികജാതി സംവരണവും ആണ്. നാൽപതിനായിരത്തിലേറെ വോട്ടർമാർ ഉള്ള നഗരസഭയിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച സുനിശ്ചിതമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മുസ്ലിംലീഗ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് (മുസ്ലിംലീഗ്) 21, ബിജെപി 14, സിപിഎം 1, സ്വത 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഇത്തവണ 51 വനിതകളും 47 പുരുഷന്മാരും ആണ് മത്സര രംഗത്തുള്ളത്.യുഡിഎഫിൽ മുസ്ലിംലീഗ് 23 വാർഡുകളിലും കോൺഗ്രസ് 14 വാർഡുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. താലൂക്ക് ഓഫിസ് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി അവസാന നിമിഷം പാർട്ടി അറിയാതെ പത്രിക പിൻവലിച്ചതോടെ ഇവിടെ യുഡിഎഫിനു സ്ഥാനാർഥി ഇല്ലാതായി.
തളങ്കര ബാങ്കോട് വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥി രംഗത്തുണ്ട്. ബിജെപി 23 വാർഡുകളിൽ ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിക്കു പിന്തുണ നൽകുന്നുണ്ട്.
നുള്ളിപ്പാടി വാർഡിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബൽ രംഗത്തുണ്ട്. ഇവിടെ കോൺഗ്രസിന്റെ പിന്തുണ ബെജിപി വിമത സ്ഥാനാർഥിക്കാണ്.
16 വാർഡുകളിൽ ബിജെപിക്കു സ്ഥാനാർഥികളില്ല.
പൊതു സ്വതന്ത്രർ ഉൾപ്പെടെ 39 വാർഡിലും സ്ഥാനാർഥികളുമായാണ് എൽഡിഎഫ് രംഗത്തുള്ളത്. ഇതിൽ 7 വാർഡുകളിൽ പൊതു സ്വതന്ത്രർക്ക് പിന്തുണ കൊടുക്കുന്നുണ്ട്.
സിപിഎം 24, ഐഎൻഎൽ 2, സിപിഐ 1, എൻസിപി 1, സ്വത 4. എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.രണ്ടു വാർഡുകളിൽ എസ്ഡിപിഐ സ്ഥാനാർഥികളുണ്ട്.
മുസ്ലിംലീഗും ബിജെപിയും സീറ്റ് നില മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പൊതു സ്വതന്ത്രർ രണ്ടു വാർഡ് നിലനിർത്തുമെന്നും മറ്റൊരു വാർഡ് കൂടി നേടാൻ കഴിയുമെന്നും പറയുന്നു.
രണ്ടു വാർഡ് എങ്കിലും കൈയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
സിപിഎം നിലവിലുള്ള ഒരു വാർഡ് നിലനിർത്തുന്നതിനു ഒപ്പം ഒരു വാർഡ് പിടിക്കാനും ശ്രമിക്കുന്നു. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഏക നഗരസഭയായ കാസർകോട്ട് മുസ്ലിം ലീഗുമായി ബലാബലത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി.കാസർകോട് നഗരസഭയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു പേരാണ് ചെയർമാൻ പദവി വഹിച്ചത്.
വി.എം.മുനീർ, ഷംസീദ ഫിറോസ്, അബ്ബാസ് ബീഗം എന്നിവർ.
നഗരസഭ ചെയർമാൻ പദവി ഒഴിയാൻ മുസ്ലിംലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ നഗരസഭ അംഗത്വം ഉൾപ്പെടെ രാജി വയ്ക്കുകയായിരുന്നു മുനീർ. ഉപാധ്യക്ഷയായ ഷംസീദ ഫിറോസ് താൽക്കാലിക ചുമതല വഹിച്ചു.
മുനീർ രാജിവച്ച ഒഴിവിൽ അബ്ബാസ് ബീഗം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

