പെരിയ ∙ കൺമുൻപിലുണ്ടായ അപകടവും അധികൃതരുടെ കണ്ണുതുറപ്പിക്കുന്നില്ല, വീണ്ടും അപകടം വരുത്തിയേ തീരുവെന്ന രീതിയിലാണ് ദേശീയപാത നിർമാണം കരാറെടുത്ത കമ്പനി. പെരിയ –പള്ളിക്കര റോഡ് ജംക്ഷനിലാണ് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടഭീഷണിയുയർത്തുന്ന തരത്തിൽ അധികൃതർ ‘വാരിക്കുഴി’ തീർത്തിരിക്കുന്നത്.
സർവീസ് റോഡിനോടു ചേർന്നുള്ള ഓവുചാൽ നിർമാണത്തിനായി ഇവിടെ കുഴിയെടുത്തിട്ട് മാസങ്ങളായെങ്കിലും ഈ ഭാഗത്ത് ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല.
ദിനംപ്രതി കാസർകോട് ഭാഗത്തേക്കും പള്ളിക്കര– ബേക്കൽ ഭാഗത്തേക്കും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡരികിലാണ് ഈ അപകടക്കുഴി. ആവശ്യത്തിനു വെളിച്ചം പോലുമില്ലാത്ത ഈ ജംക്ഷനിൽ രാത്രി കാലങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. ഇവിടെ നിന്ന് വിളിപ്പാടകലെയുള്ള കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിനു സമീപം ദേശീയപാത നിർമാണത്തിനായി മണ്ണുനീക്കിയ കുഴിയിലേക്കു കാർ തലകീഴായി മറിഞ്ഞ് 2 പേർ മരിച്ചത് ഒരു വർഷം മുൻപാണ്.
മതിയായ സൂചനാ ബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിക്കാത്തതാണ് അന്നത്തെ അപകടത്തിന് കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു.അപകടസാധ്യതയുള്ള പെരിയ–പള്ളിക്കര റോഡ് ജംക്ഷനിലും പേരിനു മാത്രമാണ് ബാരിക്കേഡ് വച്ചിരിക്കുന്നത്.
പെരിയ അടിപ്പാതയ്ക്കു സമീപം മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്ന സർവീസ് റോഡ് നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ടാറിങ് നടത്താത്തതിനാൽ റോഡിൽ നിരന്ന മെറ്റലുകൾ ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ അപകടഭീതിയുണ്ടാക്കുന്നു.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ദേശീയപാതയുടെ ഭാഗമായ പെരിയ –പള്ളിക്കര റോഡ് ജംക്ഷനിലെ ഓവുചാലിന്റെയും സർവീസ് റോഡിന്റെയും നിർമാണം ഉടൻ പൂർത്തിയാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]