ചെറുവത്തൂർ ∙ ആഴത്തിലേക്ക് മുങ്ങിയത് പ്രതീക്ഷയുടെ വിജയത്തോണി. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവിടാതെ റെഡ് സ്റ്റാറിന്റെ താരങ്ങൾ.
ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ മാത്രം. ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടക്കുന്ന വള്ളംകളി മത്സരങ്ങളിൽ പങ്കെടുക്കാൻ ആലപ്പുഴയിൽനിന്ന് കൊണ്ടുവന്ന പാലായി റെഡ് സ്റ്റാർ ക്ലബ്ബിന്റെ ഫൈബർ വള്ളമാണ് കഴിഞ്ഞ ഞായറാഴ്ച തേജസ്വിനിയുടെ ആഴങ്ങളിൽ മുങ്ങിയത്.
അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മത്സരത്തിനുവേണ്ടി വള്ളം കൊണ്ടുവന്നത്. പരിശീലനത്തിന്റെ ഭാഗമായി പുഴയിലിറക്കിയ വള്ളം പാലായി ഷട്ടർ കം ബ്രിജിനു സമീപത്തുനിന്നാണ് മുങ്ങുന്നത്.തുഴച്ചിലുകാർ നീന്തി കരയിൽ കയറിയെങ്കിലും വള്ളം മുങ്ങി.
അഗ്നിരക്ഷാ സേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിൽ ഇത്തവണത്തെ ആദ്യത്തെ രണ്ട് മത്സരങ്ങൾ മീൻകടവിലും മുഴക്കീലിലും കഴിഞ്ഞു. ഇനിയുള്ള മത്സരം ഇന്ന് ഓർക്കുളത്ത് നടക്കും. ഇതുകൂടി കഴിഞ്ഞാൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന മത്സരങ്ങളാണ് പ്രതീക്ഷ.
അതുകൊണ്ടുതന്നെ പുഴയുടെ ആഴങ്ങളിലേക്കു പോയ വള്ളത്തെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും പാലായി റെഡ് സ്റ്റാർ ക്ലബ് പ്രവർത്തകരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]