മുള്ളേരിയ ∙ മഴക്കാലം മനുഷ്യർക്കു മാത്രമല്ല കാർഷിക വിളകൾക്കും രോഗങ്ങളുടെ കാലമാണ്. ഇടവേളകളില്ലാതെ പെയ്യുന്ന മഴയ്ക്കൊപ്പം രോഗവ്യാപനവും രൂക്ഷമായതോടെ കർഷകർക്ക് ഇത്തവണത്തേത് കണ്ണീരോണമായി. അടയ്ക്കയും തേങ്ങയും കുരുമുളകുമൊക്കെ മോഹവിലയിൽ നിൽക്കുമ്പോഴാണ് കാലവർഷം പ്രതീക്ഷകൾ കെടുത്തുന്നത്.
ഇലപ്പുള്ളി രോഗവും മഹാളിയും ഒഴിയാബാധയായി കമുകുകളെ നശിപ്പിക്കുന്നു. മഴ നിർത്താതെ പെയ്യുന്നതുമൂലം അന്തരീക്ഷത്തിലെ ഈർപ്പം കൂടുകയും അണുബാധ വർധിക്കുകയും ചെയ്തതാണ് രോഗവ്യാപനം കൂട്ടിയത്.മേയ് ആദ്യം തുടങ്ങിയ മഴയ്ക്ക് ഇടവേള കിട്ടാത്തതിനാൽ പ്രതിരോധ മരുന്ന് തളിക്കാൻ സാധിക്കാത്തതും തിരിച്ചടിയായി.
ദ്രുതവാട്ടത്തിൽ തളർന്ന് കുരുമുളകു കൃഷി
കുരുമുളകിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോൾ ഉൽപാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ദ്രുതവാട്ടം, പൊള്ള് രോഗം, മഞ്ഞളിപ്പ് എന്നിങ്ങനെ പലതരം രോഗങ്ങൾ കുരുമുളക് കൃഷിയുടെ അടിവേരിളക്കുന്നു. മഹാളിക്ക് കാരണമാകുന്ന അതേ അണുബാധയാണ് ദ്രുതവാട്ടത്തിനും കാരണം.
അതുപോലെ മീലിമൂട്ടകൾ വേര് തുരന്ന് ചെടിയെ നശിപ്പിക്കുന്നു. കനത്ത മഴയിൽ പൊള്ള് രോഗവും വ്യാപകമായി കാണപ്പെടുന്നു. ഇത്തരം രോഗങ്ങൾക്ക് പ്രതിവിധിയില്ലാത്തതിനാൽ ജില്ലയിൽ കുരുമുളക് കൃഷി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുത്തനെ കുറയുകയാണെന്നാണ് കണക്കുകൾ.
തേങ്ങവില പ്രതീക്ഷ
മച്ചിങ്ങ മുതൽ കരിക്കുവരെ കനത്തമഴയിൽ കൊഴിഞ്ഞുവീഴുകയാണ്.
തേങ്ങയുടെ വിലവർധന കർഷകർക്ക് വലിയ പ്രതീക്ഷകൾ നൽകുമ്പോഴാണ് ഈ ദുർഗതി. കുരങ്ങുശല്യം വലിയൊരു പ്രശ്നമായി തുടരുന്നുണ്ട്.
അണുബാധയാണോ ഏതെങ്കിലും രോഗങ്ങളാണോ എന്ന് വ്യക്തത വരുത്തേണ്ടത് കൃഷിവകുപ്പാണ്. വലിയൊരു കയറ്റത്തിൽനിന്ന് അൽപം ഇടിഞ്ഞെങ്കിലും ഒരാഴ്ചയായി തേങ്ങവില വീണ്ടും ഉയരത്തിലേക്കാണ്. ഉണങ്ങിയ തേങ്ങയ്ക്ക് 75 രൂപയും പച്ചത്തേങ്ങയ്ക്ക് 66 രൂപയുമായി വില ഉയരുമ്പോഴും ഈ രോഗങ്ങൾ കാരണം കർഷകർക്ക് പ്രതീക്ഷയ്ക്കു വകയില്ലാതായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]