കാഞ്ഞങ്ങാട് ∙ ഏതെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചെന്നു നോക്കൂ. നെഫ്രോളജിസ്റ്റ്, ഗ്യാസ്ട്രോ എൻഡോളജിസ്റ്റ്, യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, പ്ലാസ്റ്റിക് സർജൻ, റൂമറ്റോളജി, എൻഡോക്രൈനോളജി, കാർഡിയോ തൊറാസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടറുടെ സേവനം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലും ലഭ്യമല്ല.
കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ് സേവനങ്ങൾ അടുത്തകാലത്താണു ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ലഭ്യമായത്. നൂറുകണക്കിനു രോഗികൾക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്.
ജില്ലാ ആശുപത്രിയിൽ കാർഡിയോളജിസ്റ്റും കാത്ത് ലാബും വന്നതു നിർധനരായ ഒട്ടേറെ രോഗികൾക്കാണ് ആശ്വാസമായത്.
ജില്ലാ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. ആഴ്ചയിൽ നാലുദിവസം മാത്രമാണു നിലവിൽ ഡോക്ടറുടെ സേവനം.
ഒപി ടിക്കറ്റിനായി തലേന്നു തന്നെ പരിശ്രമിക്കണം. ന്യൂറോളജിസ്റ്റിന്റെ സേവനം എല്ലാദിവസവും ലഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
നെഫ്രോളജിസ്റ്റിന്റെ കുറവ് കാരണം ജില്ലയിലെ ഡയാലിസിസ് രോഗികൾക്കു വലിയ ദുരിതമാണ്. ജില്ലയിൽ ഡയാലിസിസ് രോഗികളുടെ എണ്ണം കൂടിവരികയാണ്.
നിലവിൽ നെഫ്രോളജിസ്റ്റിന് പകരം ഫിസിഷ്യനാണു രോഗികളെ പരിശോധിക്കുന്നത്.
ഡയാലിസിസ് ആരംഭിക്കുമ്പോൾ നെഫ്രോളജിസ്റ്റിന്റെ കൃത്യമായ നിർദേശം വേണം. ജില്ലയിലെ രോഗികൾക്കു പലപ്പോഴും ഇവ ലഭിക്കാറില്ല.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോൾ ചെലവുകൂടും. സാധാരണ രോഗികൾക്ക് ഇതു താങ്ങാവുന്നതിലും അപ്പുറമാണ്.
അപകടങ്ങൾ ഏറെ നടക്കുന്ന ജില്ലയിൽ ന്യൂറോ സർജന്റെ കുറവും തിരിച്ചടിയാകുന്നു. അപകടത്തിൽ സാരമായി പരുക്കു പറ്റിയാൽ മംഗളൂരു, പരിയാരം എന്നിവിടങ്ങളിലേക്ക് ഓടേണ്ട
സ്ഥിതിയാണ്.പ്രധാന തസ്തികയെങ്കിലും അനുവദിച്ചു ജില്ലയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവിനു പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]