
ഇരിയണ്ണി∙ ഇരിയണ്ണിയിൽ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും പുലിയുടെ ആക്രമണം. ഓലത്തുകയയിലെ ഗോപാലൻ നായരുടെ വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചു.
കൂട് തകർത്ത് നായയെ വലിച്ചിഴച്ച് കൊണ്ടുപോയി താഴെയുള്ള കമുകിൻ തോട്ടത്തിൽ വച്ച് കൊന്നുതിന്നുകയായിരുന്നു. നായയുടെ ജഡാവശിഷ്ടങ്ങൾ തോട്ടത്തിൽ കണ്ടെത്തി.
4 വയസ്സ് പ്രായമുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയെയാണ് പുലി പിടിച്ചത്.
വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി. ജഡാവശിഷ്ടങ്ങൾ ഉള്ള സ്ഥലത്ത് നിരീക്ഷണക്യാമറ സ്ഥാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]