കാഞ്ഞങ്ങാട് ∙ പണിതീരും മുൻപ് കാഞ്ഞങ്ങാട് സബ് ട്രഷറി കെട്ടിടം തിരക്കിട്ട് ഉദ്ഘാടനം ചെയ്യാൻ നീക്കം. വൈദ്യുതീകരണം, ടൈൽ പാകൽ തുടങ്ങിയ അനുബന്ധ പണികൾ ബാക്കിനിൽക്കെയാണ് തിരക്കിട്ട് കെട്ടിടോദ്ഘാടനത്തിന് നീക്കംനടക്കുന്നത്.
10ന് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യം. ഇതിന്റെ നോട്ടിസ് ജോലികൾ തുടങ്ങിയെന്നും പറയുന്നു.
കെട്ടിട നിർമാണം പൂർത്തിയായി പ്ലാസ്റ്ററിങ് പണിവരെ കഴിഞ്ഞിട്ടുണ്ട്.
വൈദ്യുതീകരണ ജോലികൾ നടക്കുകയാണ്. ഇതിനുശേഷമേ നിലത്ത് ടൈൽ പാകൽ ജോലി ആരംഭിക്കാൻ കഴിയൂ.
ഉദ്ഘാടനം തീരുമാനിച്ച 10ന് മുൻപായി പണികൾ തീർക്കാൻ കഴിയില്ലെന്നും വേഗത്തിൽ തീർക്കാൻ സമ്മർദം ഉണ്ടെന്നും കരാറുകാർ വ്യക്തമാക്കി.
കെട്ടിടത്തിന്റെ നിർമാണക്കാലാവധി കഴിഞ്ഞിരുന്നു. നിർമാണ സ്ഥലത്തെ മരം മുറിച്ചുമാറ്റാൻ വൈകിയതാണ് നിർമാണം ആരംഭിക്കാനുള്ള കാലതാമസത്തിന് കാരണമെന്ന് കരാറുകാരൻ പറയുന്നു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം.
1.5 കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടി കെട്ടിടം നിർമിക്കുന്നത്.
നിലവിലുണ്ടായിരുന്ന ട്രഷറി കെട്ടിടം പൊളിച്ചുമാറ്റിയ ശേഷമാണ് ഇവിടെ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

