ചെറുവത്തൂർ∙ മുച്ചിലോട്ടമ്മയുടെ ഉച്ചത്തോറ്റത്തിന്റെ കൂടെ മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്രത്തെ വലം വച്ചു. ദേവിയുടെ പന്തൽ മാംഗല്യത്തിന് കളം ഒരുങ്ങി. എല്ലാ മനസ്സുകളും ഇന്ന് മുച്ചിലോട്ടമ്മയുടെ തിരുസന്നിധിയിലാണ്. 18 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഭുവനി മാതാവായ തമ്പുരാട്ടിയുടെ ദൈവക്കോലം മുന്നിൽ കാണാൻ കഴിയുമല്ലോ എന്ന സന്തോഷത്തിലാണ് ഭക്തർ.
ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം ഇന്നു സമാപിക്കുമ്പോൾ ക്ലായിക്കോട് ഗ്രാമം ഉത്സവ ലഹരിയിലാണ്.
കഴിഞ്ഞ് 4ന് തുടക്കം കുറിച്ച പെരുങ്കളിയാട്ടം കാണാൻ ക്ഷേത്രത്തിലേക്ക് എത്തിയത് പതിനായിരങ്ങളാണ്. സമാപന ദിവസമായ ഇന്ന് രാവിലെ മുതൽ അർധരാത്രി വരെ ഒരു ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മുച്ചിലോട്ട് അമ്മയുടെ തിരുസന്നിധിയിൽ ഉപദേവതമാർ നിറഞ്ഞാടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് അണിയറയിലേക്ക് മടങ്ങി. പുലിയൂർ കാളിയും പുലിയൂർ കണ്ണനും, കണ്ണങ്ങാട്ട് ഭഗവതിയും വിഷ്ണുമൂർത്തിയും തുടങ്ങി ഒട്ടെറേ തെയ്യങ്ങൾ ഇന്നലെ തിരുസന്നിധിയിൽ നർത്തനമാടി.
ദേവിയുടെ പന്തൽ മാംഗല്യത്തിന്റെ പൊരുൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് തിരുസന്നിധി.
പ്രതീക്ഷിച്ചതിലും അപ്പുറം വൻ ജനത്തിരക്കാണ് ഇന്നലെ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ മുതൽ രാത്രി വരെ പതിനായിരങ്ങൾ സന്നിധിയിലേക്ക് ഒഴുകിയെത്തി.
രണ്ടുനേരവും ആയിരങ്ങൾക്ക് അന്നദാനം നൽകി. ഇന്നു ഭക്തർക്ക് ആഹ്ലാദത്തിന്റെ ദിനമാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരമാമിട്ട്.
ഭുവനി മാതാവായ തമ്പുരാട്ടിയുടെ തിരു സ്വരൂപം കൺമുന്നിൽ കാണാൻ കഴിയും. രാവിലെ മുതൽ തന്നെ ഉപ ദേവതമാരുടെ തെയ്യക്കോലങ്ങൾ സന്നിധിയിൽ നിറഞ്ഞാടും.
ഉച്ചയോടെ അനുഗ്രഹം ചൊരിയുന്ന ദേവതമാർ അണിയറയിലേക്ക് മടങ്ങും.
ഈ സമയം തിരുസന്നിധി ദേവതയുടെ പുറപ്പാടിനായി തെളിഞ്ഞുനിൽക്കും. വിവിധങ്ങളായ നടനങ്ങളിലൂടെ കുഞ്ഞുകുട്ടി കിടാങ്ങളെ കണ്ട് അനുഗ്രഹം ചൊരിഞ്ഞ് തിരുസന്നിധിയൽ തിരുനർത്തനം നടത്തുന്ന മുച്ചിലോട്ടമ്മയുടെ പുറപ്പാട് ഉച്ചയ്ക്ക് 1ന് തന്നെ നടക്കും.
ക്ഷേത്ര സന്നിധിയിലെ കൈലാസ കല്ലിന് സമീപത്ത് നിന്ന് തിരുമുടി ധരിക്കുമ്പോൾ മകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കൈലാസ നാഥൻ നിൽക്കും എന്നാണ് സങ്കൽപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

