ഒഴിവ്
കാസർകോട് ∙ അണങ്കൂരിലെ സഖി വൺ സ്റ്റോപ് സെന്ററിൽ ഐടി സ്റ്റാഫിനെ നിയമിക്കുന്നു. 25നും 40നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
രേഖകൾ സഹിതം സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ 20ന് അകം അപേക്ഷ നൽകണം. വിലാസം: വനിതാ സംരക്ഷണ ഓഫിസർ, സിവിൽ സ്റ്റേഷൻ രണ്ടാം നില, ഡി–ബ്ലോക്ക്, കാസർകോട്–671123.
ഫോൺ: 8281999065. തളങ്കര ∙ ഗവ.
മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി അറബിക് ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽബാര ∙ ഗവ.
ഹൈസ്കൂളിൽ യുപിഎസ്ടി ഹിന്ദി, എൽപിഎസ്ടി മലയാളം ഒഴിവ്.അഭിമുഖം നാളെ 11നുസ്കൂളിൽ. 8943085631.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് അസാപ് കേരളയുമായി ചേർന്ന് നടത്തുന്ന മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലാ പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന ബിരുദ യോഗ്യതയും മെഡിക്കൽ കോഡിങ്ങിൽ താൽപര്യവുമുള്ള 33 പേർക്കാണ് അവസരം. 8593892913.
കാസർകോട് ∙ സർക്കാർ, എയ്ഡഡ്, സ്പെഷൽ, ടെക്നിക്കൽ സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ 8 മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് പഠനമുറികൾ നിർമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് പരിധിയിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷ രേഖകൾ സഹിതം 17ന് അകം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ നൽകണം.
9496070389. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

