
പെരിയ ∙ ദേശീയപാതയോടനുബന്ധിച്ച് പെരിയ ബസാറിലെ സർവീസ് റോഡ് നിർമാണം അശാസ്ത്രീയമായാണെന്ന് ആക്ഷേപം. മതിയായ വീതിയില്ലാതെ നിർമിക്കുന്ന റോഡിലൂടെ ഒരു വാഹനത്തിനു പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പരാതി.
മറ്റിടങ്ങളിൽ സർവീസ് റോഡിൽ ടാറിങ് മാത്രം അഞ്ചര മീറ്റർ വീതിയിലാണുള്ളത്. പെരിയ ബസാറിൽ ഡ്രെയ്നേജ് ഉൾപ്പെടെ 2.65 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്.തൊട്ടടുത്തുള്ള ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാത്തതും അപകടഭീഷണിയുയർത്തുന്നുണ്ട്.
കരാറുകാരായ മേഘ കമ്പനിയോട് ഇതേക്കുറിച്ച് നാട്ടുകാർ പറഞ്ഞപ്പോൾ കെഎസ്ഇബിയാണ് ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കേണ്ടതെന്നായിരുന്നു മറുപടി.
എന്നാൽ കരാർ കമ്പനിയുടെ പൂർണ ഉത്തരവാദിത്തത്തിലാണ് ട്രാൻസ്ഫോമർ മാറ്റേണ്ടതെന്നും മാറ്റുന്നതിന് അനുമതി നൽകിക്കൊണ്ട് കരാർ കമ്പനിയായ മേഘയ്ക്ക് കത്തു നൽകിയിരുന്നതായും കെഎസ്ഇബി പെരിയ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ, ദേശീയപാതാ സ്ഥലം ഏറ്റെടുക്കൽ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു.ചട്ടങ്ങൾ പാലിക്കാതെയുള്ള സർവീസ് റോഡ് നിർമാണത്തിനെതിരേ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]