
കാസർകോട്∙ ‘ഇന്ന് ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ല’. ജില്ലയിലെ പല സർക്കാർ ആശുപത്രികളിലും ഞായറാഴ്ചകളിൽ രോഗികളെ കാത്തിരിക്കുന്നത് ഇങ്ങനെയുള്ള അറിയിപ്പുകളാണ്.കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ആശുപത്രികളിലാണ് ദുരിതം.
ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമുള്ള ആശുപത്രികളിൽ അവർ ഏതെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് അവധിയെടുക്കുമ്പോൾ മറ്റു വഴിയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
സ്വകാര്യ ആശുപത്രികളില്ലാത്ത, മലയോര– പിന്നാക്ക മേഖലകളിൽ രോഗികൾ ഇതുമൂലം വലയുകയാണ്. നിർധനരായ രോഗികളും ബുദ്ധിമുട്ടുന്നു.ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ നടപടിയില്ലാത്തതാണ് പാവങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രികളെ പ്രശ്നത്തിലാക്കുന്നത്.
അസിസ്റ്റന്റ് സർജന്മാരുടെ 47 ഒഴിവുകൾ ഉൾപ്പെടെ 102 ഡോക്ടർമാരുടെ തസ്തികയാണ് ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത്.ഇതിൽ 2 മാസം മാസം മുൻപ് 36 പേരെ പിഎസ്സി നിയമിച്ചെങ്കിലും 2 പേർ മാത്രമാണ് ജോലിക്ക് എത്തിയത്.
പൂടങ്കൽ, ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ. ബാക്കി 18 പേർ ജോലിക്ക് ചേർന്ന ശേഷം ഉന്നതപഠനത്തിന് അവധിയെടുത്ത് പോയി.
16 പേർ ജോലിക്ക് ഹാജരായതുമില്ല.ഈ വിവരം ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെങ്കിലും അത് പിഎസ്സിയിലേക്ക് എത്തി പുതിയ നിയമനം നടത്തുമ്പോഴേക്കും ഇനിയും മാസങ്ങൾ എടുക്കും. മഴക്കാലത്ത് പകർച്ചപ്പനി ഉൾപ്പെടെ രോഗങ്ങൾ വ്യാപകമാകുമ്പോഴാണ് ഈ ദുരവസ്ഥ.ജില്ലയിലെ എഫ്എച്ച്സി, സിഎച്ച്സി എന്നിവയിൽ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണുള്ളത്.
ഒരു സ്ഥിരം ഡോക്ടറെ മാത്രം വച്ച് പ്രവർത്തിക്കുന്ന ഒട്ടേറെ എഫ്എച്ച്സികളുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ ആർദ്രം പദ്ധതിയിൽ നിയമിക്കുന്ന താൽക്കാലിക ഡോക്ടർമാരെ കൂടി ഉപയോഗിച്ചാണ് ഇപ്പോൾ പല ആശുപത്രികളും പ്രവർത്തിക്കുന്നത്. പലപ്പോഴും ഒരു ഡോക്ടറും നൂറിലേറെ രോഗികളും എന്നതാണ് ചില ആശുപത്രികളിലെ കാഴ്ച.
കടുത്ത ജോലിഭാരം കാരണം ഡോക്ടർമാരും സമ്മർദത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]