നീലേശ്വരം ∙ ക്വാണ്ടം ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക വെബ് പോർട്ടൽ എന്നിവയുടെ നേതൃത്വത്തിൽ പടന്നക്കാട് നെഹ്റു കോളജിൽ സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ചറി എക്സിബിഷൻ കാണാൻ സന്ദർശകരുടെ തിരക്ക്.
സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പിന്നിലെ ശാസ്ത്ര സത്യങ്ങളെ അടുത്തറിയാനുള്ള അവസരമാണ് 6 ദിവസത്തെ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണങ്ങളും പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കി കുട്ടികൾക്ക് സൗകര്യപ്രദമായി പ്രദർശനം ആസ്വദിക്കാൻ ഓരോ വിദ്യാലയങ്ങൾക്കും പ്രത്യേക സമയം അനുവദിച്ചാണ് പ്രവേശനം.
പൊതുജനങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാ മേഖലകളിൽ ഉള്ളവർക്കും സംവദിക്കാവുന്ന തരത്തിൽ ഒരുക്കിയ പ്രദർശനം 9ന് സമാപിക്കും.
ക്വാണ്ടം സയൻസിനെ വിശദീകരിക്കുവാൻ എർവിൻ ഷ്രോഡിംഗർ ആവിഷ്കരിച്ച ക്വാണ്ടം പൂച്ചയാണ് പ്രദർശന നഗരിയിൽ എത്തുന്നവരെ വരവേൽക്കുന്നത്. അതിമനോഹരമായ ക്വാണ്ടം പൂച്ചയുടെ ഈ ഭീമൻ കട്ടൗട്ട് ഒരുക്കിയത് കരിവെള്ളൂരിലെ ആർട്ടിസ്റ്റ് നീലിമ സുരേഷാണ്. വിവിധ വിദ്യാലയങ്ങളിൽ നിന്നു പ്രദർശനം കാണാൻ എത്തിയ കുട്ടികൾ പൂച്ചയെ തൊട്ടും തലോടിയും നോക്കുന്നതും സെൽഫി എടുക്കുന്നതും കാണാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

