ചീമേനി ∙ തുറന്ന ജയിലിന്റെ അതിർത്തിയിൽ ചുറ്റുമതിൽ, തടവുകാരുടെ ടൂ വീലർ വർക്ക് ഷോപ്പ്, ജയിൽ വളപ്പിൽ സാംസ്കാരിക നിലയം ഇത്തരത്തിൽ പദ്ധതികളുടെ പെരുമഴ തീർത്ത കാലം ഉണ്ടായിരുന്നു ചീമേനിയിലെ തുറന്ന ജയിലിന്. ജയിൽ വളപ്പിൽ സോളർ പാനൽ തീർത്ത് വൈദ്യുതിയുണ്ടാക്കി ഉപയോഗിച്ച് ബാക്കിവരുന്നത് ഇലക്ട്രിസിറ്റിക്ക് കൈമാറുന്നതടക്കമുള്ള പദ്ധതിവരെ ആവഷ്കരിച്ചിരുന്നു.
എന്നാൽ പദ്ധതികൾ ആവിഷ്കരിച്ച ജയിൽ മേധാവികൾ സ്ഥാനം ഒഴിഞ്ഞതോടെ ജയിലിന്റെ പ്രധാന ലക്ഷ്യം ഭക്ഷ്യയൂണിറ്റ് മാത്രമായി ഒതുങ്ങി.
308 ഏക്കർ വിസ്തൃതിയുള്ള ജയിൽ വളപ്പിനു ചുറ്റും തടവുകാർ ചുറ്റുമതിൽ തീർക്കുക എന്ന പദ്ധതി കൊണ്ടുവന്നത് ജയിൽ ഡിഐജിയായി വിരമിച്ച എസ്.സന്തോഷ് ജയിൽ സൂപ്രണ്ടായിരുന്ന കാലത്തായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തുതന്നെ ആവിഷ്കരിച്ചതായിരുന്നു സോളർ പദ്ധതിയും.
ജയിൽ വളപ്പിലെ ചെങ്കൽ പണകളിൽനിന്ന് കൊത്തിയെടുക്കുന്ന കല്ലുകളിൽ ഉപയോഗിക്കാൻ പറ്റാത്ത കല്ലുകൾകൊണ്ട് ചുറ്റുമതിൽ തീർക്കുന്ന പദ്ധതി അക്കാലത്തുതന്നെ തുടങ്ങിയിരുന്നു.
എന്നാൽ സോളർ പദ്ധതിയാവട്ടെ സാങ്കേതികത്വത്തിൽ കുടുങ്ങിനിന്നു. പിന്നീടു വന്ന സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ ചുറ്റുമതിൽ നിർമാണം മുന്നോട്ടുപോയി.
ജയിൽ വളപ്പിന്റെ കിഴക്കുഭാഗത്ത് ഒന്നര കിലോമീറ്ററോളം ചുറ്റുമതിൽ നിർമിച്ചിരുന്നു. പിന്നീട് അതും നിലച്ചു.
ജയിൽ വളപ്പിനകത്ത് സാംസ്കാരിക നിലയം നിർമിക്കുന്നതിനുവേണ്ടി തറക്കല്ലുവരെ ഇട്ടിരുന്നു.
എന്നാൽ പിന്നീട് തറക്കല്ല് വരെ ഇവിടെ കാണാൻ കഴിയാത്ത അവസ്ഥ വന്നു. അടുത്ത കാലത്താണ് ടൂ വീലർ വർക്ഷോപ് ജയിലിൽ തുടങ്ങിയത്.
എന്നാൽ അത് വൈകാതെ പൂട്ടി. ഇപ്പോൾ ഭക്ഷ്യ യൂണിറ്റ് മാത്രമാണ് പ്രധാനമായും മുന്നോട്ടുപോകുന്നത്.
ഇതിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതം ഏറെ വലുതുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

