വൈദ്യുതി മുടക്കം
കാസർകോട് ∙ 110 കെ.വി മൈലാട്ടി – വിദ്യാനഗർ ഫീഡറിന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായുള്ള ജോലികൾക്കായി 6 മുതൽ 14 വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 110 കെ.വി സബ് സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം, 33 കെ.വി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ജോലി ഒഴിവ്
∙ദേലംപാടി പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബർ നാളെരാവിലെ 11 നു പഞ്ചായത്ത് ഓഫിസിൽ.
യോഗ്യത പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനം.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
സീതാംഗോളി ∙ ഗവ. ഐടിഐയിൽ ഡി/സിവിൽ ട്രേഡിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ (ഈഴവ) നിയമിക്കുന്നു.
അഭിമുഖം 9ന് 11നു ഐടിഐയിൽ. 9446685096.
കൊമേഴ്സിൽ അസി.
പ്രഫസർ
ചീമേനി ∙ ചീമേനി പള്ളിപ്പാറയിലെ അപ്ലൈഡ് സയൻസ് കോളജിൽ അസി. പ്രഫസർ കൊമേഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം 7ന് 12നു കോളജിൽ. 8547005052.
എഫ്ടിഎം
തളങ്കര ∙ ഗവ.
മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 7ന് 10നു സ്കൂളിൽ.
കെഎസ്ആർടിസി ബജറ്റ് ടൂറിസം: വയനാട് യാത്ര 11ന്
കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട്ടുനിന്നു 11ന് വയനാട് യാത്ര നടത്തും. ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം സന്ദർശനം, തോൽപ്പെട്ടി വനത്തിലൂടെ രാത്രി ജംഗിൾ സഫാരി എന്നിവ യാത്രയിൽ ഉണ്ടാകും.
8848678173. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]