പറക്കളായി ∙ കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ച കാരണം പുറംലോകത്തോടു പറയാതെ രാകേഷും മടങ്ങി. മാതാപിതാക്കൾക്കും മൂത്ത സഹോദരനുമൊപ്പം ഒണ്ടാംപുളിയിലെ പുരയിടത്തിൽതന്നെ രാകേഷിനും ചിതയൊരുങ്ങും.
പിതാവ് മുളവിനി വീട്ടിൽ എം.ഗോപി (58), മാതാവ് കാടൻവീട്ടിൽ കെ.വി.ഇന്ദിര (55), മൂത്ത സഹോദരൻ രഞ്ജേഷ് (37) എന്നിവരാണ് കഴിഞ്ഞ 28ന് മരിച്ചത്.
പുലർച്ചെ 2.15ന് രാകേഷാണ് പിതൃസഹോദരൻ നാരായണനെ ഫോണിൽ വിളിച്ച് എല്ലാവരും ആസിഡ് കഴിച്ചെന്ന് അറിയിച്ചത്. രാകേഷിന്റെ പിതാവ് എം.
ഗോപി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കെത്തുമ്പോഴേക്കും മരിച്ചു. ഗുരുതരനിലയിൽ കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രാകേഷിനെ തനിച്ചാക്കി അമ്മയും സഹോദരനും അന്നുതന്നെ മരിച്ചു. രാകേഷ് ജീവിതത്തിലേക്കു തിരിച്ചെത്തിയാൽ മറ്റു കുടുംബാംഗങ്ങളെ കൂട്ട
ആത്മഹത്യയിലേക്കു നയിച്ച കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കി രാകേഷും മടങ്ങി.
ഗൾഫിലായിരുന്ന രഞ്ജേഷും രാകേഷും ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയപ്പോൾ പറക്കളായിയിൽ തുളസി സ്റ്റോഴ്സ് എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റ് തുടങ്ങിയിരുന്നു.
എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ രണ്ടു വർഷം മുൻപ് സ്ഥാപനം അടച്ചു. പിന്നീട് രഞ്ജേഷ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മൊത്തവ്യാപാര സ്ഥാപനത്തിലും അനുജൻ രാകേഷ് കോട്ടച്ചേരി പെട്രോൾ പമ്പിനു സമീപത്തെ പലവ്യഞ്ജന കടയിലും ജോലിക്കു കയറി.
പനി പിടിപെട്ടതിനാൽ കഴിഞ്ഞ 25 മുതൽ രണ്ടുപേരും ജോലിക്ക് പോയിരുന്നില്ല. 29ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ തീരുമാനത്തിലേക്ക് കുടുംബം എത്തിയത്.
കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി പി.വി.സുരേഷ്, കോട്ടച്ചേരി സഹകരണ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ്, ബിജെപി നേതാക്കളായ എം. ബൽരാജ്, എ.
വേലായുധൻ, പ്രേമരാജൻ കാലിക്കടവ്, പഞ്ചായത്ത് അംഗം ജ്യോതി രാധാകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]