തൃക്കരിപ്പൂർ ∙ മനുഷ്യരോട് ഇണക്കമുള്ള ഇടയിലക്കാട് കാവിലെ വാനരക്കൂട്ടത്തെ 2 പതിറ്റാണ്ടിലധികം ദിവസവും 2 നേരം അന്നമൂട്ടിയ എൺപത്തിനാലുകാരി ചാലിൽ മാണിക്കമ്മയ്ക്ക് ഓണക്കോടിയും ഓണക്കോളും നൽകി നാട്ടുകാരുടെ സ്നേഹാദരം. കാവിൽ മുപ്പതോളം വാനരന്മാരുണ്ട്.
അസുഖത്തെത്തുടർന്ന് ഇപ്പോൾ കിടപ്പിലാണ്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ ഓണക്കോളും കോടിയും സമ്മാനിച്ചു.
താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, ഗ്രന്ഥാലയം പ്രസിഡന്റ് കെ.
സത്യവ്രതൻ, സെക്രട്ടറി വി.കെ.കരുണാകരൻ, ബാലവേദി കൺവീനർ എം. ബാബു, ലൈബ്രേറിയൻ സി.
ജലജ എന്നിവർ പ്രസംഗിച്ചു.ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വാനരക്കൂട്ടത്തിനു നൽകിവരുന്ന ഓണസദ്യ അവിട്ടം നാളായ നാളെ നടത്തും. രാവിലെ 10നു കാവിനു സമീപം പ്രത്യേകം ഒരുക്കുന്ന തീൻമേശയിലാണ് 18–ാം വർഷത്തെ വാനരസദ്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]