നീലേശ്വരം ∙ ഫുട്ബാൾ ഗ്രാമമായ ബങ്കളത്തെ വിമൻസ് ഫുട്ബാൾ ക്ലിനിക്കിനു മറ്റൊരു പൊൻതൂവൽ കൂടി. പാലക്കാട്ട് നടക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായി ബങ്കളത്തെ എസ്. ആര്യശ്രീയെ തിരഞ്ഞെടുത്തു.
ആര്യശ്രീയെ കൂടാതെ ദേശീയ സീനിയർ വനിത ഫുട്ബോൾ താരമായ പി.മാളവികയും കെ.സാന്ദ്രയും തൃക്കരിപ്പൂരിലെ എം.പി.ഗ്രീഷ്മയും സംസ്ഥാന ടീമിലുണ്ട്. നിധീഷ് ബങ്കളവും കക്കാട്ട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി.ആർ.പ്രീതി മോളും നേതൃത്വം നൽകുന്ന വിമൻസ് ഫുട്ബാൾ ക്ലിനിക്കിലൂടെ ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചവരാണ് എസ്.ആര്യശ്രീ, പി.മാളവിക എന്നീ താരങ്ങൾ.
7ാം ക്ലാസ് മുതൽ ജില്ലാ ടീമിലും തുടർന്ന് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ സംസ്ഥാന ടീമിലും അംഗമായിരുന്നു ആര്യശ്രീ. 10ാം ക്ലാസിൽ പഠിക്കുമ്പോൾ അണ്ടർ 15 പെൺകുട്ടികളുടെ ഇന്ത്യൻ ടീം അംഗമായിരുന്നു. 2018ൽ ഭൂട്ടാനിൽ നടന്ന സാഫ് ഗെയിംസിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗമായിരുന്നതിനാൽ 2021ൽ ആര്യശ്രീക്കു സർക്കാർ വീട് നിർമിച്ചു നൽകിയിരുന്നു. നീലേശ്വരം തെക്കൻ ബങ്കളത്തെ എ.കെ.ഷാജുവിന്റെയും, പി.വി.ശാലിനിയുടെയും മകളാണ്.
അഭിനവ് ഏക സഹോദരനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]