ആധാർ ബയോമെട്രിക്
കാസർകോട് ∙ ജില്ലയിൽ നിർബന്ധിത ആധാർ ബയോമെട്രിക് ചെയ്യാൻ ബാക്കിയുള്ള 5 വയസ്സിന് മുകളിലുള്ള കുട്ടികൾ ബയോമെട്രിക് അപ്ഡേഷൻ 19ന് അകം പൂർത്തീകരിക്കണം. അല്ലാത്തപക്ഷം ഈ വിദ്യാർഥികളുടെ ആധാർ അസാധുവാകും.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 8 പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനു മേട്രൻ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിലെ ബിരുദവും ബിഎഡും ഉള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അഭിമുഖം 13ന് 10.30നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ.
04994–256162.
പ്രവേശനം നേടാം
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ പുതുതായി ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷനൽ ബാച്ച്) കോഴ്സുകളിലേക്ക് എൻട്രൻസ് കമ്മിഷൻ നടത്തുന്ന അലോട്മെന്റ് വഴി പ്രവേശനം നേടാം. മൂന്നാംഘട്ട അലോട്മെന്റിനു മുൻപായി ഈ കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകാം.
ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്
പാലക്കുന്ന് ∙ ബേക്കൽ ബിആർസിയിൽ ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് ഒഴിവ്.
അഭിമുഖം 11ന് 10.30നു ബിആർസി ഓഫിസിൽ.
അധ്യാപകർ
അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം മലയാളം മീഡിയത്തിൽ അറബിക് അധ്യാപക ഒഴിവ്.
അഭിമുഖം 7ന് 10നു സ്കൂളിൽ. 8547185292.
പള്ളിക്കര ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്.
കുടിക്കാഴ്ച നാളെ രാവിലെ 10.30ന്.
തീയതി നീട്ടി
പെരിയ ∙ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 13 വരെ നീട്ടി. ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് https://cbseitms.rcil.gov.in/nvs എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
സീറ്റൊഴിവ്
എളേരിത്തട്ട്∙ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ.
കോളജിൽ എംഎ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ എല്ലാ വിഭാഗത്തിലും (എസ്സി, എസ്ടി ഉൾപ്പെടെ) സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ യൂണിവേഴ്സിറ്റിയിൽ ഓൺലൈനായി അപേക്ഷിച്ച കോപ്പി സഹിതം 7ന് 2ന് അകം കോളജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
9188900213. കുറ്റിക്കോൽ ∙ ഗവ.
ഐടിഐയിൽ വനിതാ വിഭാഗത്തിലും പത്താം ക്ലാസ് വരെ കന്നഡ മീഡിയത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുമായി സംവരണ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ 8ന് 11ന് അകം ഐടിഐയിൽ അപേക്ഷ നൽകണം.
9745498565. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]