നീലേശ്വരം ∙ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഇത്തവണ 3 സഹോദരിമാർ ഒരുമിച്ച് എസ്എസ്എൽസി പരീക്ഷ എഴുതും– സൂര്യനന്ദ, ആര്യനന്ദ, ദേവനന്ദ എന്നിവർ മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ജനിച്ചവരാണ്. നീലേശ്വരം ഓർച്ചയിൽ താമസിക്കുന്ന കാസർകോട് പിന്നാക്ക വികസന കോർപറേഷൻ ജീവനക്കാരൻ രാജേഷ് അരമനയുടെയും ടി.കെ.പുഷ്പയുടെയും മക്കളാണ് ഈ ട്രിപ്ലെറ്റ്സ്.
കൃത്യമായ ലക്ഷ്യബോധമുള്ള കുട്ടികളാണ് ഇവർ എന്ന് കുട്ടികളുടെ അച്ഛൻ രാജേഷിന്റെ കുടുംബാംഗവും സ്കൂൾ പിടിഎ പ്രസിഡന്റുമായ വിനോദ് കുമാർ അരമന പറഞ്ഞു. പഠിക്കാൻ മിടുക്കികളായ ഇവരിൽ ദേവനന്ദയ്ക്കും ആര്യനന്ദയ്ക്കും പൊലീസ് ഓഫിസർ ആകാനാണ് താൽപര്യം.
സൂര്യനന്ദയ്ക്ക് ആർമിയിൽ ചേരാനും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

