ചെറുവത്തൂർ ∙ സമരം തുടങ്ങി 54 ദിവസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ ചെറുവത്തൂർ റെയിൽവേ അടിപ്പാത. വീതികൂടിയ അടിപ്പാത എന്ന ആവശ്യം നടപ്പിലാക്കാതെ സമരത്തിൽനിന്ന് പിന്തിരിയില്ലെന്ന് കർമസമിതി പറഞ്ഞു.
വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ പാതയുടെ വീതിയും നീളവും കൂട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ബന്ധപ്പെട്ട
അധികൃതർ തയാറാകുന്നുമില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി അധികൃതരുമായി കർമ സമിതി ചർച്ച നടത്തി.
അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡ് പ്രവർത്തനങ്ങളടക്കം സമരസമിതി പ്രവർത്തകർ തുടങ്ങി കഴിഞ്ഞു. ഇന്നലെ സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനാണ് നിരാഹാരം അനുഷ്ഠിച്ച സമര പോരാളികൾക്ക് നാരങ്ങനീര് നൽകി പിന്തുണ പ്രഖ്യാപിച്ചത്.
ലക്ഷ്യം കാണാതെ പിൻമാറില്ലെന്ന് സമരസമിതി നേതാക്കളായ മുകേഷ് ബാലകൃഷ്ണൻ, ടി.രാജൻ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

