കാസർകോട് ∙ ചന്ദ്രഗിരി ജംക്ഷനിൽ ആധുനിക രീതിയിൽ നഗരസഭ പരിഷ്കരിച്ച ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, നഗരസഭാ വൈസ് ചെയർപഴ്സൻ ഷംസീദ ഫിറോസ്, സ്ഥിര സമിതി അധ്യക്ഷരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, കെ.രജനി, അംഗങ്ങളായ ലളിത, വിമലാ ശ്രീധർ, കാസർകോട് എസ്എച്ച്ഒ നളിനാക്ഷൻ, ട്രാഫിക് എസ്ഐ സുധാകരൻ, കെൽട്രോൺ പ്രതിനിധി പ്രശാന്ത്, കെ.എം.ബഷീർ, നഗരസഭാ സെക്രട്ടറി ഡി.വി.അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.
ക്യാമറകളോടു കൂടിയ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനാണ് ഒരുക്കിയത്.
റോഡിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന സിഗ്നൽ പോസ്റ്റ് എടുത്തുമാറ്റി. കെൽട്രോണാണ് പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്.
പിന്നീട് വരുന്ന മെയ്ന്റനൻസ് പ്രവൃത്തികൾ ഗ്രാഫോൺ ഇന്നവേറ്റീവ് ഡിജിറ്റൽ സൊലൂഷൻ എന്ന കമ്പനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]