അപ്രന്റിസ്ഷിപ് മേള 12ന്
കാസർകോട് ∙ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ഗവ. ഐടിഐയിൽ 12ന് 9 മുതൽ പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേള നടത്തും.
ജില്ലയിലെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്ക് ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കാം. എൻജിനീയറിങ്, നോൺ എൻജിനീയറിങ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയ ട്രെയിനികൾക്ക് രേഖകൾ സഹിതം പങ്കെടുക്കാം.
9497805204.
ആർഡിഒ ഓഫിസ് പ്രവർത്തനം മാറ്റി
കാസർകോട് ∙ പുലിക്കുന്നിൽ നിർമാണം പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് ആർഡിഒ ഓഫിസ് പ്രവർത്തനം മാറ്റി. പുതിയ ഓഫിസ് വിലാസം: റവന്യു ഡിവിഷനൽ ഓഫിസ്, കാസർകോട്, പുലിക്കുന്ന് – 671121 എന്നാണെന്ന് ആർഡിഒ ബിനു ജോസഫ് അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് 6 മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വരുമാന പരിധി ഇല്ല. അപേക്ഷകൾ സർവീസ് പ്ലസ് പ്ലാറ്റ്ഫോമിൽ (serviceonline.gov.in/kerala) സമർപ്പിക്കാം.
ഒക്ടോബർ 15ന് മുൻപ് ഒറിജിനൽ രേഖകൾ അപ്ലോഡ് ചെയ്തതിന് ശേഷം പ്രിന്റൗട്ട് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. 04994256860.
അധ്യാപക ഒഴിവ്
ഉദുമ ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് (മലയാളം) ഒഴിവ്. അഭിമുഖം 8ന് 10നു സ്കൂളിൽ.
8301074189 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]