
ചീമേനി ∙ വീട്ടിൽനിന്ന് റോഡിലേക്കുള്ള വഴി വീതികൂട്ടാത്തതിനാൽ ആശുപത്രിയിൽ പോകാൻപോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് നാടക നടനും തെയ്യം കലാകാരനുമായ ജയരാജനും കുടുംബവും. രോഗം ബാധിച്ചതോടെ ജയരാജന്റെ കാൽ മുറിച്ചുമാറ്റി.
അമ്മയോടൊപ്പം വീട്ടിൽ കഴിയുന്ന ജയരാജന് ആശുപത്രിയിൽ പോകണമെങ്കിൽ നാട്ടുകാർ എടുത്തു റോഡിൽ എത്തിക്കണം. ചീമേനി കിഴക്കേക്കരയിൽ താമസിക്കുന്ന ജയരാജന്റെ കാൽ അസുഖം മൂലം 2019ൽ ആണ് മുറിച്ചുമാറ്റിയത്. വീൽ ചെയറിൽ ഇരുന്നാണ് ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്.
അമ്മയും ഇദ്ദേഹവും മാത്രമാണ് വീട്ടിലുള്ളത്. വീട്ടിൽനിന്ന് റോഡിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഉള്ളതാണ്.
ഇവർ നടന്നുപോകാൻ മാത്രം പാകത്തിൽ വഴി ചുരുക്കി കല്ലുകെട്ടിയതോടെ വീൽ ചെയറിൽ ഇരുന്ന് ആശുപത്രിയിലേക്കു പോകാൻ റോഡിലേക്കെത്താൻ സാധിക്കാതെവന്നു.
ഇതോടെയാണ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം തേടേണ്ടിവന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ട
രാജൻ വഴി വീതികുട്ടുന്നതിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പോയകാലത്ത് നാടകരംഗത്ത് വേദികളിൽ നിറഞ്ഞുനിന്ന് പ്രേക്ഷക മനസ്സിൽ ഇടംതേടിയ നടൻ ജീവിതവഴിയിൽ നിസ്സഹായനായി നിൽക്കുന്ന അവസ്ഥയാണ്.
സാംസ്കാരിക വകുപ്പ് നൽകുന്ന ചെറിയ പെൻഷൻകൊണ്ടു മാത്രമാണ് രാജന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ആശുപത്രി ചെലവിനുതന്നെ വേണം വലിയ തുക.
ഇതിനു പുറമേയാണ് ആശുപത്രിയിലേക്ക് എത്താനുള്ള വഴി തടസ്സവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]