നീലേശ്വരം∙ കണ്ണൂർ സർവകലാശാലാ യൂണിയൻ കലോത്സവം ഇന്നുമുതൽ 5 ദിവസങ്ങളിലായി പടന്നക്കാട് നെഹ്റു കോളജിൽ നടക്കും. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളും 6, 7, 8 തീയതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക.
സ്റ്റേജിതര മത്സരങ്ങൾ ഇന്നു രാവിലെ 10ന് ഓടക്കുഴൽ പുരസ്കാര ജേതാവ് ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. സർവകലാശാലാ യൂണിയൻ ചെയർമാൻ നന്ദജ് ബാബു അധ്യക്ഷത വഹിക്കും.
ശിൽപി ഉണ്ണി കാനായി മുഖ്യാതിഥിയാകും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 6ന് ഉച്ചയ്ക്ക് 2ന് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും.
സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലയിലെ എംഎൽഎമാർ, സർവകലാശാലാ അധികൃതർ തുടങ്ങിയവർ പങ്കെടുക്കും.
3590 കലാപ്രതിഭകൾ
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളജുകളിൽ നിന്നുള്ള 3590 മത്സരാർഥികൾ മാറ്റുരയ്ക്കും 141 ഇനങ്ങളിലാണ് മത്സരം.
11 വേദികൾ
നെഹ്റു കോളജിലെ വേദികൾക്കു പുറമേ, പടന്നക്കാട് കാർഷിക കോളജ്, അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും വേദി ഉണ്ടാവും.
പൂരക്കളി മത്സരം കാർഷിക കോളജിലും തെരുവ് നാടക മത്സരം അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ, ജനറൽ കൺവീനർ കെ.പ്രണവ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ.അശോകൻ, കോളജ് പ്രിൻസിപ്പൽ ഡോ.ടി ദിനേശ്, ഡോ.എ.മോഹനൻ, എം.ദിൽജിത്ത് എന്നിവർ അറിയിച്ചു.
ഫ്ലാഷ്മോബ്
കലോത്സത്തിന്റെ പ്രചാരണാർഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. നെഹ്റു കോളജിലെ അശ്വിൻ രാജ്, കെ.അർജുൻ എന്നിവരുടെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്.
വിളംബര ജാഥ
കൗമാര കലോത്സവത്തിന്റെ വരവറിയിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
നാസിക് ബാൻഡിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ വിളംബര ജാഥ പുതിയകോട്ടയിൽ നിന്നും ആരംഭിച്ച് നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. കേരളീയ വേഷമണിഞ്ഞ വിദ്യാർഥികളും, അധ്യാപികമാരും വിളംബര ജാഥയിൽ അണിനിരന്നു.
കണ്ണൂർ സർവകലാശാല ഡിഎസ്എസ് ഡോ.കെ.വി.സുജിത്ത്, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ.അശോകൻ, കോളജ് പ്രിൻസിപ്പൽ ഡോ.ടി ദിനേശ്, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു, ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, കെ.പ്രണവ്, ഡോ.എ.മോഹനൻ, ഡോ.കെ.വി.വിനീഷ് കുമാർ, എം.ദിൽജിത്ത് എന്നിവർ നേതൃത്വം നൽകി.
വേദിയിൽ ഇന്ന്
വേദി 1 (മിനി ഓഡിറ്റോറിയം)
∙9.30: 4.00 – കവിതാലാപനം (മലയാളം)
∙4.00: ഉദ്ഘാടനം
വേദി 2 (ഓറിയോൺ ഹാൾ)
∙9.30 – 12.30 : പ്രസംഗം (ഇംഗ്ലിഷ്)
∙12.30 – 5.00 : പ്രസംഗം (മലയാളം)
വേദി 3
∙9.30 – 11.30 :കവിതാലാപനം (കന്നഡ)
∙ 11.30 – 12.30 : പ്രസംഗം (കന്നഡ)
∙12.30 – 4.00 : കവിതാലാപനം (അറബിക്)
∙ 4.00 – 5.00 : പ്രസംഗം (അറബിക്)
വേദി 4
∙9.30 – 11.30: കവിതാലാപനം (ഹിന്ദി)
∙11.30 – 12.30: പ്രസംഗം (ഹിന്ദി)
∙ 12.30 – 5.00 : കവിതാലാപനം (ഇംഗ്ലിഷ്)
വേദി 5
∙9.30 – 11.30 :കവിതാരചന (7 ഭാഷകൾ)
∙11.30 – 1.30 : ചെറുകഥാ രചന( (7 ഭാഷകൾ)
∙2.00 . – 4.00 : പ്രബന്ധരചന (7 ഭാഷകൾ)
വേദി 6
∙ 9.30 – 12.30 :പൂക്കളം
വേദി 7
∙9.30 – 11.30 : കാർട്ടൂൺ
∙11.30 – 1.30 : കാരിക്കേച്ചർ
∙2.00.
– 4.00 : ഓയിൽ പെയ്ന്റിങ്
വേദി 8
∙9.30 – 11.30 :തിരക്കഥാ രചന (ഡോക്യുമെന്ററി 7 ഭാഷകൾ)
∙11.30 – 1.30 : തിരക്കഥാരചന (കഥാചിത്രം 7 ഭാഷകൾ)
∙ 2.00 – 3.00 : കുറുങ്കഥ (7 ഭാഷകൾ)
∙3.00 – 5.00 : വിക്കി ആർട്ടിക്കിൾ ( 3 ഭാഷകൾ)
വേദി 9
∙ 9.30 – 12.00 : മെഹന്തി ഡിസൈൻ
∙ 1.00 – ക്വിസ്
വേദി 10
∙9.30 – 12.30 :ക്ലേ മോഡലിങ്
വേദി 11
∙9.30: ഷോർട്ട് ഫിലിം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

