തൃക്കരിപ്പൂർ ∙ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടിൽ ‘പൊടിതിന്നു’ കഴിയുന്ന ജനങ്ങൾക്ക് എന്നാണ് മോചനം. പാടേ പൊട്ടിത്തകർന്ന റോഡ് മെക്കാഡം ചെയ്യുന്നതിനു കഴിഞ്ഞവർഷം നിരത്തിയ സിമന്റ്–കരിങ്കല്ല് പൊടികളിൽ റോഡുവശത്ത് താമസിക്കുന്നവരും യാത്രക്കാരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്.
മറ്റൊരു ഭാഗത്ത് യാത്രാദുരിതവും വർധിക്കുന്നു. കാസർകോട് വികസന പാക്കേജിൽ 4.8 കോടി രൂപ ചെലവിൽ മെക്കാഡം ടാറിങ് നടത്തുന്നത് കഴിഞ്ഞവർഷം തുടങ്ങി.
പക്ഷേ, തുടങ്ങിയ ഇടത്തുതന്നെയാണ് ഇപ്പോഴും. കരാറുടമ പ്രവൃത്തി ഉപേക്ഷിച്ചതിനെ തുടർന്നാണിത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വലിയപറമ്പിന്റെ പ്രവേശന കവാടമാണ് ഇടയിലക്കാട്.
ടൂറിസം വികസനം മുന്നിൽകണ്ട് മികച്ച ഗതാഗത സംവിധാനം ഉണ്ടായിരിക്കേണ്ട പ്രദേശമാണെന്ന് അറിഞ്ഞിട്ടും ബന്ധപ്പെട്ടവർ അതു മറന്നുപോയതിന്റെ ദുരിതമാണ് തീരദേശ ജനത നേരിടുന്നത്.
ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. കല്ലിൽ തട്ടിയും മറ്റും വീണു പരുക്കേറ്റവരുണ്ട്.
ഒരു വാഹനം കടന്നുപോയാൽ അടുത്ത വാഹനം കടക്കണമെങ്കിൽ പൊടി പറന്നകലണം.
റോഡവശത്തെ കുടുംബങ്ങൾ പലനേരങ്ങളിലായി വെള്ളം തളിച്ച് പ്രതിരോധിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. റീ ടെൻഡർ നടത്തുന്നതിനു നേരത്തെ കരാറെടുത്തയാളെ നീക്കം ചെയ്തിട്ടുണ്ട്.
പക്ഷേ, റീ ടെൻഡർ നടപടി പൂർത്തിയാക്കി എപ്പോഴാണ് റോഡ് നിർമാണം തുടങ്ങുകയെന്നതിൽ ഇനിയും തീരുമാനമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. മഴക്കാലവുമെത്തും.
അതിനു മുൻപ് പ്രവൃത്തി പൂർത്തീകരിക്കാനാകുമോ എന്ന ചോദ്യം നാട്ടുകാർ ഉയർത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

