ബിരുദസമർപ്പണം
തൃക്കരിപ്പൂർ∙ പടന്ന ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ഒന്നാം ബിരുദസമർപ്പണ സമ്മേളനം നാളെ എടച്ചാക്കൈ ആർക്കോ സെന്ററിൽ. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ റജിസ്ട്രാർ ഡോ.ബാലചന്ദ്രൻ കീഴോത്ത് മുഖ്യാതിഥിയായിരിക്കും. 110 വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കും. 3 വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിലെ ടോപ്പേഴ്സ് പദവി കരസ്ഥമാക്കിട്ടുണ്ടെന്നു കോളജ് മാനേജർ വി.കെ.പി.അഷ്റഫ്, സെക്രട്ടറി ബി.എസ്.മുഹമ്മദ് ഷെറീഫ്, ട്രഷറർ കെ.എം.സി.താജുദ്ദീൻ, അക്കാദമിക് കോഓർഡിനേറ്റർ പി.താജുദ്ദീൻ, പി.സിന്ധു തുടങ്ങിയവർ അറിയിച്ചു.
കാസർകോട് നഗരസഭാ കേരളോത്സവം 9 മുതൽ
കാസർകോട്∙ നഗരസഭാ കേരളോത്സവം 9 മുതൽ 26 വരെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു.
നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിര സമിതി അധ്യക്ഷരായ ആർ.റീത്ത, ഖാലിദ് പച്ചക്കാട്, കെ.രജനി, റവന്യു ഓഫിസർ ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]