വെള്ളരിക്കുണ്ട്∙ വാനരശല്യം കൊണ്ട് കർഷകർ പൊറുതിമുട്ടി. കൂട്ടമായി എത്തുന്ന കുരങ്ങുകൾ കൃഷികൾ നശിപ്പിക്കുന്നതിന് പുറമെ വീടിന്റെ ഓടുപോലും ഇളക്കിമാറ്റുകയാണ്.
ഇളനീര് പറിച്ചുതിന്നു നശിപ്പിക്കുന്നതിനാൽ കറിക്ക് അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ. പെരുംമ്പട്ട, ഒട്ടപടവ് ബെഡൂർ, കോട്ടമല, കുറുഞ്ചേരി, പാത്തിക്കര, ആനമഞ്ഞൾ. കിണാനൂർ കരിന്തളം പഞ്ചായത്തിലെ കൊട്ടമടൽ, കാളിയാനം, ടെന്നക്കോട്ട്, കരിയാംപടൽ, കോളിയംതട്ട
പ്രദേശങ്ങളിലാണ് കുരങ്ങുശല്യം ഏറ്റവും രൂക്ഷമായത്.
ചക്കയുടെയും മാങ്ങയുടെയും സീസൺ കഴിഞ്ഞതോടെ പച്ചക്കറികളും വാഴക്കുലകളും മൂപ്പെത്തുന്നതിന് മുൻപ് കുരങ്ങുകൾ കൂട്ടമായെത്തി തിന്നുനശിപ്പിക്കുകയാണ്. കാട്ടുപന്നികളുടെയും മയിലുകളുടെയും ശല്യം കൊണ്ട് നട്ടംതിരിയുമ്പോൾ കുരങ്ങുശല്യവുംകർഷകർക്ക് കനത്ത പ്രഹരമായി. ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കുരങ്ങുശല്യംകൊണ്ട് നശിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]