തൃക്കരിപ്പൂർ ∙ ‘ദിവസം മുഴുവൻ ഫുട്സാൽ’ എന്ന മുദ്രാവാക്യവുമായി രാവിലെ മുതൽ വൈകുന്നേരം വരെ പന്ത് കളിച്ച് സാക് കേരള ഫുട്ബാൾ അക്കാദമി. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ നിർദേശം അനുസരിച്ചായിരുന്നു പകൽ പൂർണനേരമുള്ള പന്തുകളി. അക്കാദമി പരിശീലനം നൽകുന്ന കുട്ടികളുടെ കളിമികവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്സാൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എല്ലാവർക്കും ഫുട്ബോൾ എന്ന ലക്ഷ്യത്തോടെ വിവിധ പ്രായത്തിലുള്ള നൂറ്റൻപതോളം ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി വിവിധ ടീമുകളാക്കിയാണ് ഫുട്സാൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.
നാൽപതിലേറെ മത്സരങ്ങൾക്ക് ശേഷം ബാഴ്സലോനയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പേരിലിറങ്ങിയ ടീമുകൾ ചാംപ്യൻസ് ട്രോഫിയും മെഡലുകളും കരസ്ഥമാക്കി.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികൾക്ക് ട്രോഫിയും മെഡലും നൽകി.
സമാപനച്ചടങ്ങിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വീരമണി ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ടി.സി.ജീന, ഷംസുദ്ദീൻ ഓണക്കുന്ന്, സുമേഷ് കാലിക്കടവ്, സി.വി.ശരത്, രാഗേഷ് തീർഥങ്കര എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]