അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട് ∙ ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 8ന് 10ന് നടക്കും.
അഭിമുഖം 8ന്
കാസർകോട് ∙ സർക്കാർ സ്പെഷൽ ടീച്ചർ ട്രെയ്നിങ് സെന്ററിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഭിമുഖം 8ന് 10.30നു സിവിൽ സ്റ്റേഷനിലെ ഡിഡിഇ കാര്യാലയത്തിൽ.
9.30നും 10.15നും ഇടയിൽ റജിസ്റ്റർ ചെയ്യണം. 9074005689.
ബന്തടുക്ക∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി കന്നഡ ഒഴിവ്.
അഭിമുഖം 8ന് 10നു സ്കൂളിൽ.
അപേക്ഷ ക്ഷണിച്ചു
പരപ്പ ∙ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വ്യവസായ വികസന ഓഫിസർ നടപ്പിലാക്കുന്ന വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ ധനസഹായം നൽകൽ (പൊതുവിഭാഗം), വനിതാ ഗ്രൂപ്പുകൾക്ക് ശിങ്കാരിമേളം ധനസഹായം നൽകൽ (പൊതുവിഭാഗം) എന്നീ പദ്ധതികളിൽ ധനസഹായത്തിന് അർഹരായ വനിതാ ഗ്രൂപ്പുകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. 9188127211.
വിദഗ്ധ പാനലിനെ നിയമിക്കും
കാസർകോട്∙ ജില്ലയിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന തെറപ്പി സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ മേഖലയിൽ യോഗ്യതയും പരിചയവുമുള്ള വിദഗ്ധ പ്രഫഷനലുകളുടെ പാനൽ രൂപീകരിക്കുന്നു.
യോഗ്യരായ തെറപ്പിസ്റ്റുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫിസിൽ നേരിട്ടോ [email protected] എന്ന ഇ – മെയിൽ വിലാസത്തിലോ 25ന് 5ന് അകം രേഖകൾ സഹിതം സന്നദ്ധത അറിയിക്കണം. 04994255074.
പുസ്തകപ്രകാശനം 7ന്
കാസർകോട് ∙ ഡോ.എ.എ.അബ്ദുൽ സത്താർ രചിച്ച അഞ്ചാമത് പുസ്തകം ധർമാസ്പത്രി 7ന് 4ന് നഗരസഭ കോൺഫറൻസ് ഹാളിൽ സാഹിത്യകാരൻ ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്യും.
എ.കെ.എം.അഷ്റഫ് എംഎൽഎ പുസ്തകം സ്വീകരിക്കും. കെ.ജെ.ജോണി അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]