കാഞ്ഞങ്ങാട്∙ ഓണം അടുത്തെത്തിയതോടെ തിരക്കിൽ ഞെരുങ്ങി കാഞ്ഞങ്ങാട് നഗരം. പൂക്കളും പുത്തൻ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും വാങ്ങാനായി ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തി.
വസ്ത്രാലയങ്ങളിലും പലചരക്കു കടകളിലും പൂക്കടകളിലും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നഗരത്തിലെ നടവഴിയോരങ്ങൾ വഴിയോര കച്ചവടക്കാരെ കൊണ്ടു നിറഞ്ഞു.
ഇവിടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നും നാളെയുമായി കൂടുതൽ പൂക്കച്ചവടക്കാർ എത്തുന്നതോടെ നഗരം കൂടുതൽ തിരക്കിലാകും. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പൂക്കച്ചവടത്തിന് നഗരസഭ സ്ഥലം അനുവദിച്ചത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടി വഴിയോര കച്ചവടക്കാർ നഗരത്തിൽ എത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇന്നലെ മുതൽ പൊലീസ് ഗതാഗത നിയന്ത്രണം കർശനമാക്കി.
ബസ് സ്റ്റാൻഡിൽ വാഹന പാർക്കിങ്
ബസ് സ്റ്റാൻഡ് യാഡ് കോൺക്രീറ്റ് പണി കഴിഞ്ഞതോടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറി.
ഓണത്തിരക്ക് ഒഴിവാക്കാൻ ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ബസുകൾ റോഡരികിൽ നിർത്തിയിടുന്നത് ഒഴിവാക്കിയാൽ തിരക്കിനും ഏറെ പരിഹാരമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]