
കാസർകോട് ∙ ജില്ല രൂപീകരിച്ച് നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും സർക്കാർ ആശുപത്രികളിൽ ഹൗസ് സർജൻസി സൗകര്യം അനുവദിക്കാൻ നടപടികളില്ല. ആവശ്യമായ ഡോക്ടർമാരില്ലാതെ വീർപ്പുമുട്ടുന്ന സർക്കാർ ആശുപത്രികളിൽ ഇവരുടെ പരിശീലനം രോഗികൾക്കും ഡോക്ടർമാർക്കും ആശ്രയം ആകുമായിരുന്നു.
മറ്റു ജില്ലകളിൽ ജില്ലാ ആശുപത്രികളിൽ ഏറെക്കാലം മുൻപുതന്നെ ഹൗസ് സർജൻസി അനുവദിച്ചിട്ടുണ്ട്. എംബിബിഎസ് പരീക്ഷ ജയിച്ചാൽ ഒരു വർഷം ആശുപത്രിയിൽ തന്നെ സ്ഥിരമായി രോഗികളെ ചികിത്സിച്ചു പരിശീലനം പൂർത്തിയാക്കുന്നതാണു ഹൗസ് സർജൻസി.
കാസർകോട്ടെ ഡോക്ടർമാരുടെ ക്ഷാമം കൊണ്ടുണ്ടാകുന്ന ദുരിതം നിയമസഭയിലും മറ്റും ചർച്ചയാകാറുണ്ട്. എങ്കിലും കാസർകോട് ജില്ലയിൽ തന്നെ ഉള്ളവർക്ക് ഉൾപ്പെടെ ജില്ലയിലെ ആശുപത്രികളിൽ ഹൗസ് സർജൻസി സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം സംഘടനകളോ ജനപ്രതിനിധികളോ ഉന്നയിക്കാറില്ല.
ജില്ലയിൽ ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി തുടങ്ങിയ സർക്കാർ ആശുപത്രികളിലായി നൂറോളം ഡോക്ടർമാരുടെ ഒഴിവുണ്ട്. സ്പെഷ്യൽറ്റി ഡോക്ടർമാർക്ക് ജനറൽ ഡ്യൂട്ടി ഉൾപ്പെടെ എടുക്കേണ്ടി വരുന്നതു കാരണം രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നതിനും മറ്റും തടസ്സം ഉണ്ടാകുന്നുണ്ട്.ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ഹൗസ് സർജൻസി സൗകര്യം ഏർപ്പെടുത്താം.
കാസർകോട് മെഡിക്കൽ കോളജിന്റെ ആശുപത്രി കൂടിയാണ് ജനറൽ ആശുപത്രി. ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും രോഗികളുടെ നീണ്ട
നിരയുണ്ട്. അത്യാഹിത വിഭാഗത്തിലും ജനറൽ ഒപിയിലും വാർഡിലും ഓടിനടന്നു രോഗികളെ പരിശോധിക്കേണ്ട
സ്ഥിതിയിലാണു ഡോക്ടർമാർ. ഡോക്ടറുടെ പരിശോധനയും കാത്ത് ക്യൂ നിന്ന് ഒടുവിൽ കാണാൻ കഴിയാതെ മടങ്ങേണ്ടി വരുന്നവരും ഏറെയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]