
ഭീമനടി ∙ ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി മരാമത്ത് റോഡിലെ ഓട്ടപ്പടവ് ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ച ഓടകളിൽ ചെളിവെള്ളം കെട്ടിക്കിടന്ന് കൊതുക് വളർത്തൽ കേന്ദ്രമായി. ദുർഗന്ധം കാരണം കാൽനടയാത്രയും ദുഷ്കരമായി.
വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാതെയാണ് ഓട നിർമാണം നടത്തിയത്.
ചില സ്ഥലങ്ങളിൽ വെള്ളം റോഡിലൂടെ കവിഞ്ഞ് സ്വകാര്യ വ്യക്തികളുടെ കൃഷികൾ നശിക്കുന്നതായും പരാതിയുണ്ട്. 98 കോടിരൂപ ചെലവിലാണ് റോഡു നവീകരണം നടത്തിയത്.
അടിയന്തരമായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]