
നീലേശ്വരം ∙ ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ഡോ.വി സുരേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് വി.വിജയകൃഷ്ണൻ, സെക്രട്ടറി പി.ഗോപാലകൃഷ്ണൻ, ട്രഷറർ ശ്രീധരൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, എ.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.3 ദിവസങ്ങളിലായി സ്കൂളുകൾ, ക്ലബ്ബുകൾ എന്നിങ്ങനെ 36 യൂണിറ്റുകളിൽ നിന്നു വിവിധ ഇനങ്ങളിലായി 1,200 കായികതാരങ്ങൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കും. ആദ്യദിനം അണ്ടർ 10, അണ്ടർ 12 വിഭാഗങ്ങളിലായി 15 ഇനങ്ങളിൽ മത്സരം നടന്നു.
രണ്ടാം ദിനമായ ഇന്ന് പുരുഷ-വനിതാ വിഭാഗങ്ങളിലുള്ള മത്സരങ്ങളാണു നടക്കുക.അവസാന ദിനമായ തിങ്കളാഴ്ച ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 14, അണ്ടർ 16, അണ്ടർ 18 വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കും.ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ കാസർകോട് പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂൾ (63), പിടിഎം എയുപിഎസ് ബദിര (41), കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ (34), വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവന്റ് സ്കൂൾ (34) എന്നിവ ആൺ–പെൺ അണ്ടർ 10, അണ്ടർ 12 വിഭാഗങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]