
അധ്യാപക ഒഴിവ്
കുണ്ടംകുഴി ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി, ജ്യോഗ്രഫി, കൊമേഴ്സ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 18നു രാവിലെ 10ന്.
9446986892.
വിമൻ ഫെസിലിറ്റേറ്റർ
∙ അജാനൂർ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീ പദവി പഠനവുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു. അഭിമുഖം ഓഗസ്റ്റ് 5ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ.
വാർഡൻ നിയമനം
∙ കേരള സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ മധൂരിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് വാർഡൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 8 വൈകിട്ട് 4 വരെ. ചെങ്കളയിലുള്ള ഹൗസിങ് ബോർഡിന്റെ കാസർകോട് ഡിവിഷൻ ഓഫിസിൽ അപേക്ഷ സ്വീകരിക്കും.
അപേക്ഷാ ഫീസ് 118 രൂപ. 04994 284788.
സീറ്റൊഴിവ്
∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുവത്തൂർ ഗവ.ഐടിഐയിൽ പ്ലംബർ ട്രേഡിൽ സീറ്റ് ഒഴിവ്.
എസ്സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. 8075290219.∙ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.
കോളജിൽ ഒന്നാം വർഷ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സിൽ ജനറൽ -4, മുസ്ലിം-1, ഈഴവ -1, എസ്സി – 2, എസ്ടി – 1 എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് 5ന് വൈകിട്ട് 3ന് മുൻപ് കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
8086800890. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]