മഞ്ചേശ്വരം ∙ കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിയായ ഏകമകൾ മരിച്ചു.
കുഞ്ചത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം തുമിനാട് ഹിൽടോപ് നഗറിലെ ജുമൈലയാണ് (18) മരിച്ചത്. പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞിക്കും (53) കുത്തേറ്റു.
ഇന്നലെ വൈകിട്ട് ഷേക്കുഞ്ഞിയുടെ വീട്ടിലാണ് സംഭവം. ഷേക്കുഞ്ഞിയുടെ വീട്ടിലാണ് ജുമൈലയും ഉമ്മ താഹിറയും താമസം.
ഉമ്മർ ഫാറൂഖും താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു.
ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. 14 MINUTES AGO 17 MINUTES AGO 17 MINUTES AGO ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമ്മർ കയ്യിൽകരുതിയ കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ഇരുവരെയും ഉപ്പളയിലെയും പിന്നീട് മംഗളൂരുവിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജുമൈലയെ രക്ഷിക്കാനായില്ല.
ഗൾഫിലായിരുന്ന ഉമ്മർ ഫാറൂഖ് 2 മാസം മുൻപാണ് നാട്ടിലെത്തിയത്. സംഭവസ്ഥലത്തുതന്നെ ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
പ്രതിയെ മദ്യലഹരിയിലാണെന്നും മൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. എഎസ്പി അച്യുത അശോക്, ഇൻസ്പെക്ടർ പി.അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

