ചീമേനി∙ കത്തുന്ന വെയിലിൽ നിറഞ്ഞുനിൽക്കുന്ന സ്വർണവർണ പുല്ലുകൾക്കിടയിൽ പാറയുടെ മുകളിൽ വിശാലമായി കിടക്കുന്ന തടാകം. ഇതിൽ നിറയെ ജല സമൃദ്ധിയും. കടുത്ത വേനലിൽ ഗ്രാമങ്ങളിലെ കിണറുകളിലും തോടുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇവിടെ വേറിട്ട
കാഴ്ചയായി തടാകം നിൽക്കുന്നത്.
കയ്യൂർ ടൗണിന് മുകളിലുള്ള പാറപ്പുറത്ത് റോഡിന്റെ അരികിലായുള്ള ഈ തടാകം ഏവരുടെയും മനസ്സിൽ കുളിർമ പെയ്യുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. നല്ല വെളളമായതിനാൽ ആളുകൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കുന്നതിനും ഇതിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.
വെള്ളത്തിൽ നിറയെ പൂത്താലിയും ഉണ്ട്. നല്ല രീതിയിൽ സംരക്ഷിച്ചാൽ ഇതിനെ നല്ല ജല സ്രോതസായി മാറ്റാൻ കഴിയും എന്നാണ് നാട്ടുകാർ പറയുന്നത്.
ഒപ്പം കാഴ്ചക്കാർക്ക് വേനലിൽ ആശ്വാസകരമായ കാഴ്ചയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

