ചെറുവത്തൂർ∙ പുറം ലോകത്തേക്ക് എത്താൻ ബോട്ടിൽ കയറാനെത്തുന്ന ജനക്കൂട്ടം, കണ്ണൂരിൽ നിന്ന് വൈകിട്ടോട്ടെ എത്തുന്ന ബോട്ടുകൾ, രാവിലെ കണ്ണൂരിലേക്ക് പുറപ്പെടുന്ന ബോട്ടുകൾ, എപ്പോഴും തിരക്കുപിടിച്ച കടവ്, അവിടെയെത്തുന്ന ജനങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളും അങ്ങാടികളും… ഇന്ന് എല്ലാം ചരിത്രം മാത്രമായി മാറിക്കഴിഞ്ഞു. കയ്യൂരിലെ പ്രശസ്തമായ താങ്കൈ കടവിന്റെ അവസ്ഥയാണിത്.
വർഷങ്ങൾക്ക് മുൻപ് കാര്യങ്കോട് പുഴയിൽ ജലഗതാഗതം സജീവമായി നിന്ന കാലത്താണ് താങ്കൈ കടവിനെ ലോകം അറിഞ്ഞത്.
അക്കാലത്ത് കയ്യൂർ സമരവുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന അനുസ്മരണ യോഗങ്ങളിലും മറ്റും പങ്കെടുക്കാൻ നേതാക്കൾ എത്തിയത് താങ്കൈ കടവ് വഴിയായിരുന്നു. ലീഡർ കെ.കരുണാകരൻ തിരെഞ്ഞെടുപ്പ് കാലത്ത് കയ്യൂരിൽ പ്രസംഗിക്കാൻ വേണ്ടി കാര്യങ്കോട് നിന്ന് ബോട്ട് മാർഗം താങ്കൈ കടവിലേക്കാണ് എത്തിയത്.
അക്കാലത്ത് കണ്ണൂരിൽ നിന്ന് പത്രങ്ങൾ എത്തുന്നത് ബോട്ട് മാർഗമായിരുന്നു.
ഇത്തരത്തിൽ പഴയ കാലത്ത് സജീവമായിരുന്ന ഈ കടവ് ജലഗതാഗതം നിലച്ചതോടെ ഇല്ലാതാവുകയായിരുന്നു. പിന്നീട
പഴയ അങ്ങാടികൾ പ്രവർത്തിച്ച കെട്ടിടവും നാശോന്മുഖമായി. ഇന്ന് പാലായി ഷട്ടർ കം ബ്രിഡ്ജ് അടക്കമുള്ള പദ്ധതികൾ വന്നതോടെ താങ്കൈ കടവ് പൂർണമായും ഇല്ലാതായി.
പുതിയ തലമുറകൾക്കാവട്ടെ ഇത്തരത്തിൽ ഒരു കടവ് തന്നെ അറിയാത്ത അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

