പെരിയ ∙ ഏറ്റെടുത്ത നിർമാണ ജോലികൾ സമയത്ത് തീർക്കാൻ പണിപ്പെടുന്നതിനിടെയാണ് പുല്ലൂർ പെരിയ പഞ്ചായത്തിലെ 2–ാം വാർഡായ ആയമ്പാറയിലെ സ്ഥാനാർഥിത്വം കെ.ഗംഗാധരനെ തേടിയെത്തിയത്. മത്സരിക്കാൻ ആഗ്രഹമില്ലാതിരുന്നിട്ടും പാർട്ടി പറയുമ്പോൾ ‘നോ’ പറയാൻ ഗംഗാധരന് കഴിയുമായിരുന്നില്ല.
സിമന്റ് പ്ലാസ്റ്ററിങ് ജോലി ചെയ്യുന്ന കാപ്യവീട്ടിൽ ഗംഗാധരൻ അങ്ങനെയാണ് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായത്.
13 വർഷം സിപിഎം ആയമ്പാറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടുംബ പ്രാരാബ്ധം കാരണമാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു മാറിയതെന്നു ഗംഗാധരൻ പറഞ്ഞു.
ഏറ്റെടുത്ത തേപ്പു ജോലി സമയത്ത് പൂർത്തിയാക്കുന്നതിന് ഒന്നിച്ചു ജോലി ചെയ്യുന്നവരെ ഏൽപിച്ചാണ് ഗംഗാധരൻ പ്രചാരണത്തിനിറങ്ങുന്നത്. രാവിലെ അവരെ ജോലി സ്ഥലത്ത് എത്തിച്ച ശേഷമേ പ്രചാരണത്തിനിറങ്ങു.
തൊഴിലുറപ്പു തൊഴിലാളിയായ ഭാര്യ അനിതയും വിദ്യാർഥികളായ രണ്ടുമക്കളുമുൾപ്പെടുന്നതാണ് കുടുംബം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

